Flash News

ഫോമാ വെസ്റ്റേണ്‍ റീജിയന്‍ – ബേ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് വന്‍ വിജയമായി

October 24, 2018 , ബിന്ദു ടിജി

IMG_2765സാന്‍‌ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മലയാളി അസ്സോസിയേഷനായ ബേ മലയാളി ഫോമാ വെസ്റ്റേണ്‍ റീജിയനുമായി ചേര്‍ന്ന് നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വന്‍ വിജയമായി. കാസ്‌കൈഡ് റിയാലിറ്റി ട്രോഫിയ്ക്കും ക്യാഷ് അവാര്‍ഡിനും വേണ്ടി നടത്തിയ ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ വിവിധ സിറ്റിയില്‍ നിന്നുള്ള പന്ത്രണ്ടിലധികം പ്രമുഖ ടീമുകള്‍ മത്സരത്തിനെത്തി.

ഒക്‌ടോബര്‍ 6, 7,13,14 തിയ്യതികളില്‍ ഫ്രീമോണ്ട് ലോസ് കാരിറ്റോസ് ഗ്രൗണ്ടില്‍ മത്സരം സംഘടിപ്പിച്ചു. കാസ്‌കൈഡ് റിയാലിറ്റി ആയിരുന്നു മുഖ്യ സ്‌പോണ്‍സര്‍.

IMG_2764ഒക്ടോബര്‍ പതിനാലിന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഓലമടല്‍ സ്‌ട്രൈക്കേഴ്‌സ് ഒന്നാം സ്ഥാനവും, ഓര്‍ത്തോ ബ്രദേഴ്‌സ് രണ്ടാം സ്ഥാനവും, കോട്ടയം ബ്രദേഴ്‌സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടര്‍ന്നു നടന്ന സമാപന സമ്മേളനത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തൊഡോക്സ് ചര്‍ച്ച് വികാരി റവ. ഫാ. തോമസ് മത്തായി വിശിഷ്ടാതിഥിയായിരുന്നു. ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, കാസ്‌കൈഡ് റിയാലിറ്റി സി ഇ ഒ മനോജ് തോമസ് എന്നിവരും സന്നിഹിതരായിരുന്നു.

IMG_2763ബേ മലയാളി ഭാരവാഹികളായ ലെബോണ്‍ മാത്യു, ജെഫ്രി ജോര്‍ജ്, ജോണ്‍ കൊടിയന്‍, ജീന്‍ ജോര്‍ജ്ജ്, വിജു വര്‍ഗീസ്, നൗഫല്‍ കപ്പാച്ചലി, അനൂപ് നായര്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിനു നേതൃത്വം നല്‍കി.

ഫോമ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ഫോമാ ആര്‍ വി പി ജോസഫ് ഔസോ, വനിതാ പ്രതിനിധി ഡോ. സിന്ധു പിള്ള, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ സിജില്‍ പാലക്കലോടി, ജോസ് വടകര എന്നിവര്‍ പരിപാടികള്‍ക്ക് പിന്തുണ നല്‍കി.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ വെസ്റ്റേണ്‍ റീജിയന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഫോമയുടെ നേതൃത്വത്തില്‍ മറ്റു റീജിയനുകളിലും ഇത്തരം വോളിബോള്‍, ക്രിക്കറ്റ്, ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു.

IMG_2766 IMG_2767IMG_2762


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top