Flash News

ശബരിമലയിലെ വരുമാനത്തില്‍ കണ്ണും നട്ട് കൊട്ടാരത്തിലുള്ളവര്‍ ഇരിക്കുന്നില്ല; ആചാര ലംഘനം കാണിച്ചതുകൊണ്ടാണ് ചോദ്യം ചെയ്തതെന്ന് ശശികുമാര വര്‍മ്മ

October 24, 2018

DpSXLV_U4AAV34Aപന്തളം: ശബരിമലയിലെ വരുമാനത്തില്‍ കണ്ണും നട്ട് കൊട്ടാരത്തിലുള്ളവര്‍ ഇരിക്കുന്നില്ലെന്നും ആചാര ലംഘനം കാണിച്ചതുകൊണ്ടാണ് ചോദ്യം ചെയ്തതെന്നും ശശികുമാര വര്‍മ്മ. പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല. ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനുള്ള അവകാശം കവനന്റിലുണ്ട്. ദേവസ്വം ബോര്‍ഡാണ് ഉടമസ്ഥര്‍ എന്ന വാദം തെറ്റാണെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. ക്ഷേത്രത്തിലെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടരത്തിന് ഇടപെടേണ്ടി വന്നത്. ദേവസ്വം ബോര്‍ഡിനോട് പണം ചോദിച്ചിട്ടില്ല. അവകാശം മാത്രമാണ് ചോദിക്കുന്നത്. ശബരിമലയിലെ പണത്തില്‍ കണ്ണുംനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവര്‍. വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കണം, നിലയ്ക്കല്‍ ആദ്യം അടി കിട്ടിയത്. ആചാരലംഘനം നടന്നാല്‍ ചോദിക്കാനുള്ള അവകാശം ഭക്തര്‍ക്കുമുണ്ട്.

ശബരിമല ക്ഷേത്രവും കൊട്ടാരവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കഴിയുമ്പോള്‍‌ മാറ്റാവുന്നതല്ല. അത് പിതാവും പുത്രനും തമ്മിലുള്ള ബന്ധമാണ്. പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം സ്ഥാപിക്കാനല്ല, മറിച്ച്‌ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടാനാണു 1949ലെ കവനന്റിനെക്കുറിച്ചു പറഞ്ഞതെന്നും ശശികുമാര പറഞ്ഞു. ഈ തീര്‍ത്ഥാടന കാലത്ത് നടന്നത് തീര്‍ത്ഥാടനമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്നും അതുകൊണ്ടാണ് ആചാരലംഘനം ഉണ്ടായതെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.

ക്ഷേത്രം ആരുടേതെന്ന ചര്‍ച്ച ഒരിക്കലും ഉണ്ടാവാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ പറയാന്‍ പന്തളം കൊട്ടാരം നിര്‍ബന്ധിക്കപ്പെടുകയാണ്. ക്ഷേത്രങ്ങളുടെ ഭരണച്ചുമതലകളാണ് കവനന്റിലൂടെ ദേവസ്വം ബോര്‍ഡിന് കൈമാറിയത്. കവനന്റില്‍ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ഒരു മാറ്റങ്ങളും കൂടാതെ നടപ്പാക്കും എന്നും പറഞ്ഞിട്ടുണ്ട്. കവനന്റിലെ ഈ വ്യവസ്ഥകള്‍ പാലിക്കണം എന്നതാണ് കൊട്ടാരം ആവശ്യപ്പെട്ടത്. അത് ലംഘിക്കപ്പെട്ടത് കൊണ്ടാണ് കവനന്റിനെ കുറിച്ച് പറയേണ്ടി വന്നത്.

ദേവസ്വം ബോര്‍ഡിനോട് പണം ചോദിച്ചിട്ടില്ല. അവകാശം മാത്രമാണ് ചോദിച്ചത്. തിരുവാഭരണം വഹിക്കുന്ന ആളുകളുടെ വേതനം മാത്രമാണ് ആകെ ആവശ്യപ്പെട്ട കാര്യം.തിരുവിതാംകൂറില്‍ നിന്ന് അന്നത്തെ കാലത്ത് പണം വാങ്ങിയത് രാജ്യ സുരക്ഷയ്ക്കാണ്. അല്ലാതെ സ്വകാര്യ ആവിശ്യത്തിനല്ല. പരമപുച്ഛത്തോടെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ പലതും വിഷമമുണ്ടാക്കി. ആചാരം സംബന്ധിച്ച് തന്ത്രിയാണ് അവസാന വാക്ക്. മലയരയന്മാരെ ഓടിച്ച് വിട്ടത് ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതിന് ശേഷമാണ്‌. ക്ഷേത്രത്തിന്റെ ഊരാളര്‍ സ്ഥാനം നിലനിര്‍ത്തിയാണ് നിയമനിര്‍മ്മാണം നടന്നതെന്നും പന്തളം കൊട്ടാര ഭാരവാഹികള്‍ വ്യക്തമാക്കി.

ശബരിമലയിലെ വരുമാനം കണ്ണ് നട്ടിരിക്കുന്നവരല്ല കൊട്ടാരമെങ്കിലും ആരോ അതിൽ കണ്ണ് നട്ടിരിക്കുന്നുണ്ട് .അതാരാണെന്ന് മാധ്യമങ്ങള്‍ തന്നെ കണ്ടെത്തണം. ഭക്തകളെ മോശപെടുത്താനാണ് കഴിഞ്ഞ ദിവസം വന്ന ആറ് പേരു ശ്രമിച്ചതെന്നും പന്തളം കൊട്ടാരം ആരോപിച്ചു.

ക്ഷേത്രം അടച്ചിടണമെന്നു കാട്ടി തന്ത്രിക്കു കത്തു നല്‍കിയതെന്നും ശശികുമാര്‍ വര്‍മ പറഞ്ഞതു വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും മറ്റൊരാള്‍ക്കും അതില്‍ അവകാശമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top