ഗാര്‍ലന്റ് (ഡാളസ്): ചിങ്ങവനം കേളചന്ദ്ര പരേതരായ കെ.എം. അബ്രഹാമിന്റേയും മെഴ്സിയുടേയും മകന് ഐവാന്‍ ബേബി കണ്ണന്താനം (63) ഡാളസ് ഗാര്‍ലന്റ് സിറ്റിയില്‍ നിര്യാതനായി. ഭാര്യ കല്ലിശ്ശേരി മേലേയ്ത്ത് കുടുംബാംഗമാണ്. സിസ്ക്കൊ സിസ്റ്റം എന്‍ജിനീയറായിരുന്നു.
മക്കള്‍ : ബെന്‍ അബ്രഹാം – റൊബിനാ ഏബ്രഹാം (ഫ്ളോറിഡ), ഷീനാ കണ്ണന്താനം (ഡാളസ്).
ടൊറന്റോ, ഷിക്കാഗോ, ബോസ്റ്റണ്‍, ടാംമ്പ, ഡാളസ് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ 33 വര്‍ഷമായി താമസിച്ചിരുന്ന ഐവാന്‍ വലിയൊരു സുഹൃദ്ബന്ധത്തിനുടമയാണ്.
പൊതുദര്‍ശനം : ഒക്ടോബര്‍ 28 ഞായര്‍ വൈകിട്ട് 5 മുതല്‍ 9 വരെ.
സ്ഥലം : സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്, മസ്കിറ്റ് – 75150
സംസ്ക്കാര ശുശ്രൂഷ : ഒക്ടോബര്‍ 29 തിങ്കള്‍ രാവിലെ 10 മുതല്‍. സ്ഥലം : സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മസ്കിറ്റ്.
തുടര്‍ന്ന് മൃതദേഹം സണ്ണിവെയ്ല്‍ സിറ്റി ന്യുഹോപ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ സംസ്ക്കരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം മത്തായി 972 689 6554.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply