Flash News

ഫെയ്സ്ബുക്കിന് ഭീമമായ പിഴ ചുമത്തി ഐസിഒ; വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി ആപ്പ് ഡവലപ്പര്‍മാര്‍ക്ക് കൈമാറിയത് തെളിഞ്ഞതായി കണ്ടെത്തല്‍

October 25, 2018

facebookവ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി ആപ്പ് ഡവലപ്പര്‍മാര്‍ക്ക് കൈമാറിയത് തെളിഞ്ഞതായുള്ള കണ്ടെത്തലിനെത്തുടര്‍ന്ന് ഫെയ്സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് (4,72,22,250 രൂപ) പിഴ ചുമത്തി ഐസിഒ. ബ്രിട്ടനാണ് പിഴ വിധിച്ചത്. യൂറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വിവര സംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ള പരമാവധി തുകയാണ് ഫെയ്‌സ്ബുക്കിന് വിധിച്ചിരിക്കുന്നത്. വ്യക്തമായ അനുമതിയില്ലാതെ ഫെയ്‌സ്ബുക്ക് ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്ന് ഐസിഓ പറഞ്ഞു. പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജൂലായില്‍ തന്നെ ഐസിഓ വ്യക്തമാക്കിയിരുന്നു.

ഗുരുതരമായ നിയമ ലംഘനമാണ് ഫേസ്ബുക്കില്‍ നിന്നുമുണ്ടായത് എന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കാര്യാലയം (ഐസിഒ) വ്യക്തമാക്കി. യൂറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വിവര സംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ള പരമാവധി തുകയാണ് ഫേസ്ബുക്കിന് വിധിച്ചിരിക്കുന്നത്. വ്യക്തമായ അനുമതിയില്ലാതെ ഫേസ്ബുക്ക് ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്ന് ഐസിഒ പറഞ്ഞു. പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജൂലൈയില്‍ തന്നെ ഐസിഓ വ്യക്തമാക്കിയിരുന്നു. 2007-2014 കാലഘട്ടത്തില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി കൈകാര്യം ചെയ്യുകയും വ്യക്തമായ അനുമതിയില്ലാതെ ആ വിവരങ്ങള്‍ ഉപയോഗിക്കാന്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരെ അനുവദിച്ചുവെന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്തവരുടെ വിവരങ്ങള്‍ പോലും അവര്‍ക്ക് ലഭ്യമാക്കിയെന്നും പിഴത്തുക സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഐസിഒ പറഞ്ഞു.

അതേസമയം വിവാദങ്ങളെ തുടര്‍ന്ന് നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കാന്‍ കൂടുതല്‍ നിക്ഷേപം നടത്തുകയാണ് ഫേസ്ബുക്ക് ഇപ്പോള്‍. അത് ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. കേംബ്രിഡ്ജ് അനലറ്റികയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് ഞങ്ങളിലുണ്ടായിരുന്ന വിശ്വാസ്യത ലംഘിക്കപ്പെട്ടുവെന്നും, വിവരങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അതിന് സാധിച്ചില്ലെങ്കില്‍ ജനങ്ങളെ സേവിക്കാന്‍ തങ്ങള്‍ യോഗ്യരല്ലെന്നും സക്കര്‍ബര്‍ഗ് നേരത്തെ പറഞ്ഞിരുന്നു. വ്യാജവാര്‍ത്തകളുടെ പ്രചാരണം തടയുക, വ്യാജ അക്കൗണ്ടുകള്‍ ഒഴിവാക്കുക, കൂടുതല്‍ സുരക്ഷയും സ്വകാര്യതയും ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നുതുടങ്ങി ഫേസ്ബുക്ക് പല മേഖലകളിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

newsrupt2018-109420bc22-8839-4cbf-937a-6cf98b4b5bbanewsrupt_2F2018_09_2F21891368_fa71_4253_b25f_61fcf89e141c_2Fchartoftheday_13430_where_users_facebookഡാറ്റ ചോര്‍ന്ന വിവാദത്തില്‍ ഫേസ്ബുക്ക് ഈയടുത്തിടെ നിറയെ പഴി കേട്ടിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ ഹാജരാകേണ്ടി വന്ന സക്കര്‍ബര്‍ഗിന് അംഗങ്ങളുടെ പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി പറയാനും സാധിച്ചിരുന്നില്ല. കേംബ്രിഡ്ജ് അനലിറ്റിക്ക വഴി ഒന്‍പതു കോടിയോളം ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇതില്‍ 81 ശതമാനം പേരും അമേരിക്കന്‍ പൗരന്മാരാണ്. ആകെ ചോര്‍ന്ന ഡാറ്റയില്‍ 0.6 ശതമാനം ഇന്ത്യയ്ക്കാരുടേതാണ്. ഈ വര്‍ഷം ഏപ്രിലിലാണ് 2016-ല്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ ഫേസ്ബുക്കിനെ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ സക്കര്‍ബര്‍ഗിനെ അമേരിക്കന്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്തത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് മുന്‍കൂട്ടി കാണാന്‍ കഴിയാത്തതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും നേരിടേണ്ടി വന്നത്.

ഇതിന് പിന്നാലെ ഇന്ത്യയിലെയും മെക്സിക്കോയിലെയുമടക്കം നിരവധി രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ ഫേസ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ പേരില്‍ പിന്നെയും പഴി കേള്‍ക്കേണ്ടി വന്നു. ഈ വര്‍ഷം തുടക്കത്തില്‍, ലോകമെമ്പാടും നടക്കുന്ന തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാനുള്ള സകല മുന്‍കരുതലുകളും കൈക്കൊള്ളുമെന്ന് സുക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധമായി തങ്ങള്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ച് കൊണ്ട് കഴിഞ്ഞ ദിവസം മാര്‍ക്ക് സക്കര്‍ബര്‍ഗ് വിശദമായ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചത്.

ഇന്ത്യ അടക്കുമുള്ള രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ്, വ്യാജവാര്‍ത്തകളെയും, ദുരുപയോഗത്തെയും തടയുന്നതിനായി വാര്‍ റൂ മുകള്‍ക്ക് ഫേസ്ബുക്ക് രൂപം നല്‍കിയിരിക്കുന്നുന്നത്. കലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലാണ് ആദ്യ വാര്‍ റൂം നിലവില്‍ വന്നിരിക്കുന്നത്. ബ്രസീലിലെ പൊതു തെരഞ്ഞെടുപ്പും യുഎസിലെ മധ്യപാദ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് വാര്‍ റൂം അടിയന്തരമായി സജ്ജമാക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്. വ്യാജവാര്‍ത്തകള്‍ക്ക് പുറമേ, വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും വാര്‍ റൂം അംഗങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യും. രണ്ട് വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് വാര്‍ റൂം സാങ്കേതിക വിദ്യയെന്നും ഫേസ്ബുക്ക് സുരക്ഷിതമാക്കുന്നതിനായി സാങ്കേതിക വിദ്യയും ആളുകളും ഒരുപോലെ അധ്വാനിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ബ്രസീലിലെ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ ഏഴില്‍ നിന്ന് എട്ടിലേക്ക് മാറ്റിയെന്ന വ്യാജവാര്‍ത്തയെ തിരിച്ചറിയാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കവേ തന്നെ വാര്‍ റൂം സാങ്കേതിക വിദ്യയ്ക്ക് സാധിച്ചിരുന്നുവെന്ന് കമ്പനിയും അവകാശപ്പെട്ടു.

newsrupt2018-10b8b53767-586f-4594-b28b-89f81c83d49dnewsrupt_2F2018_10_2F169d1895_ee1c_4a60_86e9_af5dfb4fb7ae_2FFacebook_War_Roomഈ വ്യാജ വാര്‍ത്ത പ്രചരിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യാന്‍ സാധിച്ചെന്നും ഫേസ്ബുക്ക് അവകാശപ്പെട്ടു. സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ നല്‍കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ആരാണ് പണം നല്‍കിയതെന്ന് ഉപയോക്താവിന് അറിയാന്‍ കഴിയും. യുഎസിലും ബ്രസീലിലുമാണ് ഈ സുതാര്യനയം കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയില്‍ അടുത്ത മാര്‍ച്ചില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഇന്ത്യ അടക്കുമുള്ള രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ ഭീമന്റെ നടപടി. നേരത്തെ, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. 2018 മെയ് മുതല്‍ അമേരിക്കയില്‍ നടപ്പാക്കിയ തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്കും പരിഷ്‌കരണങ്ങള്‍ക്കുമാണ് ഇന്ത്യയിലും കമ്പനി നടപ്പിലാക്കുന്നത്. അംഗീകൃത പരസ്യദാതാക്കളില്‍ നിന്നു മാത്രമേ രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കുന്നതിന് അനുമതിയുള്ളു. പരസ്യം ചെയ്യുന്ന ആളുടെ ഐഡന്റിറ്റിയും വിവരങ്ങളും വ്യക്തമാക്കണം. പരസ്യത്തിന്റെ ഉറവിടവും, നിജസ്ഥിതിയും അറിഞ്ഞിരിക്കണം. സ്വതന്ത്രവും സുതാര്യവുമായ ഫേസ്ബുക്കിന്റെ വേദി ഒരു തരത്തിലും ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു.

ലോകത്തെവിടെ നിന്നും അപ്ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുന്നതിലൂടെ കൃത്യസമയത്ത് ശരിയായ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയുമെന്നാണ് വാര്‍ റൂമുകളിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്. വാര്‍ റൂമുകളില്‍ ജോലി ചെയ്യുന്നവരെ സഹായിക്കുന്നതിനായി സേഫ്റ്റി ആന്റ് സെക്യുരിറ്റി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന 20,000ത്തോളം ജീവനക്കാരുമുണ്ടാകും. തെരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ കൃത്യമായ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും വോട്ട് ചെയ്യുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്നതും, വിദേശ ഇടപെടലുള്ളതും കമ്പനി പോളിസിക്കെതിരായ വിവരങ്ങളും അതത് സമയങ്ങളില്‍ നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് സമൂഹ മാധ്യമങ്ങളിലുള്ള വാര്‍ത്തകളും തെരഞ്ഞെടുപ്പ് വിശേഷങ്ങളും ശ്രദ്ധിക്കുന്നതിനൊപ്പം വൈറലാവാന്‍ സാധ്യതയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതും ഇനി മുതല്‍ വാര്‍ റൂം ജീവനക്കാരായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top