നിലയ്ക്കലില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തിയ സ്ത്രീകളെത്തേടി സ്പെഷ്യല്‍ ബ്രാഞ്ച്; പന്ത്രണ്ട് സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

04ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കരുതിക്കൂട്ടി കലാപം സൃഷ്ടിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്ത മുഴുവന്‍ പേരെയും പിടികൂടുമെന്നും ബെഹ്‌റ അറിയിച്ചു. ശബരിമലയില്‍ മണ്ഡലകാലത്ത് യുവതികള്‍ എത്തിയാല്‍ സുരക്ഷ ഒരുക്കും, ഇത് സംബന്ധിച്ച് പഠിക്കാന്‍ പൊലീസ് പ്രത്യേക സമിതി രൂപീകിച്ചെന്നും ഡിജിപി അറിയിച്ചു.

സംഘര്‍ഷത്തിന്റെ ഭാഗമായി നിലയ്ക്കലില്‍ സ്ത്രീകള്‍ വാഹനം തടഞ്ഞ് പരിശോധിക്കുകയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു. അവരില്‍ പന്ത്രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ കണ്ടെത്തി പിടികൂടാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പന്ത്രണ്ട് സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് വഴി ഇവരെ കണ്ടെത്താനുളള നീക്കം പുരോഗമിക്കുകയാണ്.

ശബരിമല സംഘര്‍ഷങ്ങളില്‍ ഇതുവരെ 452 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. 2061ര പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ രാത്രി മാത്രം 700 പേരെയാണ് അറസ്റ്റ് ചെയ്തത്. വിവിധ കേസുകളിലായി ഇനിയുടെ ആയിരത്തിലധികം പേര്‍ പിടിയിലാകാനുണ്ടെന്നാണ് വിവരം. അറസ്റ്റിലായവരില്‍ 1500 പേരെ ജാമ്യത്തില്‍ വിട്ടു.

ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളിലും ശബരിമല സംഘര്‍ഷത്തിലുമാണ് ഭൂരിഭാഗം അറസ്റ്റും. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

എറണാകുളം, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ അറസ്റ്റ്. എറണാകുളത്ത് 310 പേര്‍ അറസ്റ്റിലായി. പത്തനംതിട്ടയില്‍ 180തില്‍ അധികംപേരും മലപ്പുറത്ത് 133 പേരും ആലപ്പുഴയില്‍ 191 പേരും വയനാട്ടില്‍ 100 പേരും അറസ്റ്റിലായി. പത്തനംതിട്ടയില്‍ അറസ്റ്റിലായ പകുതിയോളം പേര്‍ക്ക് ജാമ്യം ലഭിച്ചില്ല. നിലയ്ക്കലിലും പരിസരങ്ങളിലും സംഘര്‍ഷമുണ്ടാക്കിയതിന് 310 പേര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റിയില്‍ 76 പേരെയും റൂറലില്‍ 23 പേരെയും അറസ്റ്റ് ചെയ്തു.

നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ വാഹനങ്ങള്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ ഒരാള്‍ 13 ലക്ഷം രൂപ വീതം കെട്ടിവെക്കണം. പത്ത് പൊലീസ് വാഹനങ്ങളും 18 കെഎസ്ആര്‍ടിസി ബസുകളും സംഘപരിവാറുകാരായ അക്രമികള്‍ തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

01 02 05 06

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment