ഹൂസ്റ്റണില്‍ നിര്യാതനായ ജോര്‍ജ് ജോണിന്റെ പൊതുദര്‍ശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച – ജീമോന്‍ റാന്നി

Obituary Photo1 _George John

ഹൂസ്റ്റണ്‍: ഒക്ടോബര്‍ 19 നു ഹൂസ്റ്റണില്‍ നിര്യാതനായ മുളക്കുഴ പടിഞ്ഞാറേതില്‍ കെ.വി. ചെറിയാന്‍, ചിന്നമ്മ ദമ്പതികളുടെ മകന്‍ ജോര്‍ജ് ജോണിന്റെ (ബേബി, 59) പൊതുദര്‍ശനം ഒക്ടോബര്‍ 28 ഞായറാഴ്ച വൈകിട്ടു 6 മുതല്‍ 9 വരെ സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (12803, Sugar Ridge Blvd, Stafford, TX 77477) നടത്തപ്പെടും.

ഇരവിപേരൂര്‍ ഉതുപ്പാന്‍ പറമ്പില്‍ കുടുംബാംഗം ലാലിയാണ് പരേതന്റെ ഭാര്യ. ജെമി , ജെന്നിഫര്‍ എന്നിവര്‍ മക്കളാണ്.

സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 29 തിങ്കളാഴ്ച രാവിലെ 9:30-ന് സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (12800, Westheimer Rd,Houston, TX 77077) സംസ്കാരം നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സഖറിയ കോശി 281 780 9764.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment