ദേവസ്വം ബോര്‍ഡിനെ കാഴ്ചക്കാരാക്കി ക്ഷേത്ര ഭരണം കൈയാളാന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെതിരെ ലോകമെങ്ങും വര്‍ധിച്ചുവരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍, ശബരിമലയിലെ ആചാര സംരക്ഷണത്തെക്കുറിച്ചു നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കള്‍ക്കായി കെ എച് എന്‍ എ, എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയും, ശ്രീ നാരായണ സംഘടനകളും അമേരിക്കയിലെ മറ്റു ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് ഒക്ടോബര്‍ 28 ഞായറാഴ്ച രാത്രി 9:00 മണിക്ക് (EST) കോണ്‍ഫറന്‍സ് കാള്‍ വഴി വിശദീകരണ യോഗം സംഘടിപ്പിക്കുന്നു.
ശബരിമലയിലെ സമാധാനപരമായ പ്രതിഷേധത്തില്‍ നേരിട്ട് ഭാഗഭാക്കാകുന്ന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പെടുന്ന നാലോളം അതിഥികള്‍ ഈ കോണ്‍ഫറന്‍സ് കോളിലൂടെ നോര്‍ത്ത് അമേരിക്കയിലെ അയ്യപ്പ ഭക്തരുമായി സംസാരിക്കും. ശബരിമല ആചാര സംരക്ഷണ സമിതി പ്രതിനിധി പൃഥ്വിപാല്‍, പീപ്പിള്‍ ഫോര്‍ ധര്‍മ്മയുടെ മുന്നണി പോരാളിയും അഭിഭാഷകനുമായ ശങ്കു ടി ദാസ്, ജനം ടി വി റിപ്പോര്‍ട്ടര്‍ എ എന്‍ അഭിലാഷ്, എഴുത്തുകാരന് വിശ്വരാജ് വിശ്വ എന്നിവര്‍ പങ്കെടുക്കുന്നു. ഇപ്പോഴത്തെ സംഭവ വികാസങ്ങളും ഭാവി നടപടികളും ഇവര്‍ വിശദീകരിക്കും. ഇവരുമായി സംവദിക്കാനും പങ്കെടുക്കുന്നവര്‍ക്ക് അവസരം ഉണ്ടാകും.
കോണ്‍ഫറന്‍സ് കാള്‍ വിവരങ്ങളും ചോദ്യങ്ങള്‍ അയക്കേണ്ട വിവരങ്ങളും താഴെ ചേര്‍ക്കുന്നു:
Details:
Dial In Info:1-914-228-2639
Time: 10/28/2018 SUNDAY 9PM EST
No Pin Required
Your questions and concerns: khna4dharma@gmail.com

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply