Flash News

ശബരിമലയുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശവുമായി ആദിവാസി സംഘടനകള്‍ രംഗത്ത്

October 29, 2018

newsrupt2018-108eadb395-4acc-473a-8368-17560a8ed148cc56bef6_a2c7_4316_a832_4c5b459dd508ശബരിമലയുടെ ഉടമസ്ഥാവകാശ വാദവുമായി ആദിവാസി സംഘടനകള്‍. ആദിവാസി, ദളിത്, മലയരയ വിഭാഗക്കാര്‍ക്കുളള അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരത്തിനൊരുങ്ങുകയാണ് ആദിവാസി സംഘടനകള്‍. ശബരിമല വിഷയത്തില്‍ ഭാവി പരിപാടികള്‍ ആലോചിക്കാനായി കോട്ടയത്ത് ഞായറാഴ്ച ചേര്‍ന്ന ദളിത്-ആദിവാസി-ജനാധിപത്യ കണ്‍വെന്‍ഷനിലാണ് തീരുമാനം. ശബരിമലയുടെ എല്ലാ അവകാശങ്ങളും യഥാര്‍ത്ഥ ഉടമകളായ ആദിവാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് വിഷയാവതരണം നടത്തിയ ആദിവാസി ഗോത്രമഹാസഭ, ഭൂ അധികാര സംരക്ഷണ സമിതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ പറഞ്ഞു. ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്നത് കളളക്കഥയാണ്.

പ്രാചീനകാലം മുതല്‍ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ കൈകാര്യം ചെയ്തത് ആദിവാസി വിഭാഗങ്ങളായ മലയരയരും മലമ്പണ്ടാരങ്ങളുമാണ്. ഇവരാണ് പൂജകള്‍ ചെയ്തിരുന്നതെന്ന് ശബരിമലയുടെ ചരിത്രരേഖകളില്‍ പറയുന്നുണ്ട്.

അവ കണ്ടെത്താന്‍ ചരിത്രകാരന്മാരെയും ഗവേഷകരെയും പുരാവസ്താവകുപ്പിനെയും ഉള്‍പ്പെടുത്തി പഠനം നടത്തണം. ശബരിമല ക്ഷേത്രത്തില്‍ ലഭിക്കുന്ന തുകയുടെ ഭൂരിഭാഗവും യഥാര്‍ത്ഥ ഉടമകള്‍ക്കും ആദിവാസികളുടെ ഉന്നമനത്തിനും വേണ്ടി വിനിയോഗിക്കാനും ആവശ്യപ്പെടും.

ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കടകംപളളി സുരേന്ദ്രനെയും ഉടനെ നേരില്‍ കാണാനും തീരുമാനമായി.

ഭൂ അധികാര സംരക്ഷണ സമിതി ചെയര്‍മാന്‍ സണ്ണി എം കപിക്കാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആദിജനസഭ കണ്‍വീനര്‍ സി.ജെ തങ്കച്ചന്‍, പി.ജെ തോമസ്, വി.ഡി ജോസ്, കെ.സി ചന്ദ്രശേഖരന്‍, ശിവപ്രസാദ് ഇരവിമംഗലം, പ്രഭാകരന്‍ കണ്ണാട്ട്, എം.ഐ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top