Flash News

ഫൈന്‍ ആര്‍ട്‌സ് നാടകം അരങ്ങത്തേക്ക്

October 29, 2018 , ജോര്‍ജ് തുമ്പയില്‍

kokന്യൂജേഴ്സി: “വേദനയുടെ തടവില്‍ കിടന്ന് എന്റെ മോള് പിടയുമ്പോള്‍ അവളെയൊന്നു കാണാന്‍ കരുത്തില്ലാതെ ഞാനെത്ര കാലമാ, ഇവിടെ ഇങ്ങിനെ…. എനിക്ക് കഴിയില്ല….”

നവംബര്‍ 3 ശനിയാഴ്ച ടീനെക്ക് ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന ഫൈന്‍ ആര്‍ട്സ് മലയാളത്തിന്റെ ‘കടലോളം കനിവ്’ എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ നിന്ന് ഉയര്‍ന്നു വന്നതാണ് ഹൃദയസ്പര്‍ശിയായ ഈ ഡയലോഗ്. ദയാവധത്തിന് വാശി പിടിച്ച പിതാവിനെതിരെ കോടതി വിധി വന്ന സാഹചര്യത്തില്‍ സ്വന്തം മകളുടെ ദയനീയാവസ്ഥയില്‍ നെഞ്ച് തകര്‍ന്ന് പിതാവ് മുകുന്ദന്റെ റോള്‍ എടുക്കുന്ന സണ്ണി റാന്നിയാണ് മനുഷ്യ മനസിനെ സ്പര്‍ശിക്കുന്ന ഈ സംഭാഷണം ഗദ്ഗദകണ്ഠനായി ഉരുവിട്ടത്. വീല്‍ ചെയറില്‍ മകളുമായി വന്ന ഭാര്യ ഭാമയുടെ റോള്‍ അക്കരക്കാഴ്ചകള്‍ ഫെയിം സജിനി സഖറിയായും ഭാവാഭിനയത്തിലൂടെ ഉജ്ജ്വമാക്കി. സുശീലന്‍ നായരായി ഷിബു ഫിലിപ്പ്, അഖില്‍ ആയി ജോര്‍ജി സാമുവല്‍, രാജഗിരി വിശ്വനാഥനായി ഷാജി എഡ്വേര്‍ഡ് വിമല്‍കുമാറായി ടീനോ തോമസ് വാസുദേവനായി ജോര്‍ജ് മുണ്ടന്‍ചിറ, സുമിത്ര ആയി സ്റ്റെഫി ഓലിയ്ക്കല്‍, സുജാതയായി ജിനു ജേക്കബ് എന്നിവര്‍ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് റിഫേഴ്സല്‍ ക്യാമ്പില്‍ കാണുവാന്‍ സാധിച്ചത്. എഡിസണ്‍ ഏബ്രഹാം, ചാക്കോ ടി ജോണ്‍ എന്നിവരും വേഷമിടുന്നു.

മറ്റു സാങ്കേതിക രംഗം കൈകാര്യം ചെയ്യുന്നവര്‍: ലൈറ്റിംഗ് – ജിജി ഏബ്രഹാം, മേയ്ക്കപ്പ് – സാമുവല്‍ പി. ഏബ്രഹാം, ഓഡിയോ – സുനില്‍ ട്രൈസ്റ്റാര്‍, വീഡിയോ എഡിറ്റിംഗ് & ക്യാമറ – സനീഷ് ഫെയ്സല്‍ (ഗോള്‍ഡന്‍ കട്ട് പ്രൊഡക്ഷന്‍സ്), റയന്‍ തോമസ്, ടെക്നിക്കല്‍ സപ്പോര്‍ട്ട് – ടീനോ തോമസ്, സ്റ്റേജ് മാനേജ്മെന്റ് – ചാക്കോ ടി.ജോണ്‍, ജോര്‍ജ് തുമ്പയില്‍, ഡിജൊ മാത്യു, റീനാ മാത്യു, റോയി മാത്യു, റെഞ്ചി കൊച്ചുമ്മന്‍. അവതരണ ഉപദേശക സമിതിയില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നവര്‍ – റെഞ്ചി കൊച്ചുമ്മന്‍, ജോസ് കാഞ്ഞിരപ്പള്ളി. സംഗീത നിര്‍വഹണം പ്രൊഡ്യൂസര്‍ കൂടിയായ ഷൈനി ഏബ്രഹാം. സംവിധാനം – സണ്ണി റാന്നി.

എല്ലാ കാര്യങ്ങളെയും ഏകോപിച്ച് കൊണ്ട് ഫൈന്‍ ആര്‍ട്സ് രക്ഷാധികാരി പി.ടി. ചാക്കോ, പ്രസിഡന്റ് എഡിസണ്‍ ഏബ്രഹാം, സെക്രട്ടറി റോയി മാത്യു, ട്രഷറര്‍ ടീനോ തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.

എലിസബത്ത് ഇമ്മാനുവല്‍ സി.എസ്.ഐ. ഇടവക വികാരി റവ. ജോബി ജോയിയാണ് മുഖ്യാതിഥി. അനിതാ മാമ്പിള്ളിയുടെയും സംഘത്തിന്റെയും നൃത്താവതരണത്തോടൊപ്പം 6 മണിക്ക് പരിപാടികള്‍ തുടങ്ങുന്നതാണ്.

തലമുറകളുടെ വിടവും, സംസ്‌കാരഭിന്നതയും, അവര്‍ക്കിടയില്‍ വീര്‍പ്പു മുട്ടുന്ന മനുഷ്യാത്മക്കളുടെ ആന്തരിക സംഘര്‍ഷങ്ങളുടെയും കഥയാണ് ഫ്രാന്‍സിസ് ടി. മാവേലിക്കര എഴുതിയ ‘കടലോളം കനിവ്’. റെക്കോര്‍ഡ് ചെയ്ത ഡയലോഗുകളുമായി എത്തി നാടകകലയിലൂടെ ആത്മാവിനെ വികലമാക്കുന്ന പ്രവണത ഉള്ള ഇക്കാലത്ത് ഫൈന്‍ ആര്‍ട്സിന്റെ ഈ സംരംഭം തികച്ചും ശുഭോദാര്‍ക്തമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top