സോളിഡാരിറ്റി മാധ്യമ അവാര്‍ഡ് വിതരണവും സെമിനാറും ബുധനാഴ്ച

Untitledതിരുവനന്തപുരം: സോളിഡാരിറ്റി മാധ്യമ അവാര്‍ഡും വിതരണവും സെമിനാറും ബുധനാഴ്ച നടക്കും. തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ വൈകുന്നേരം 4.30നാണ് പരിപാടി. കേരളത്തിന്‍െറ അപരിഷ്കൃത മനസുകളില്‍ നിലനില്‍ക്കുന്ന ജാതിയും അയ്ത്തവും തുറന്നുകാട്ടുന്ന ‘ഊതിക്കത്തിക്കരുത് വീണ്ടും ആചാരം’ എന്ന പരമ്പരക്കാണ് മംഗളം ദിനപത്രം സബ് എഡിറ്റര്‍ കെ. സുജിത്തിന് പത്രമാധ്യമ അവാര്‍ഡ്. കാസര്‍കോടിന്‍െറ മതസൗഹാര്‍ദവും സാംസ്കാരിക പാരമ്പര്യവും ചരിത്ര പശ്ചാത്തലവും മുന്‍നിര്‍ത്തി മീഡിയാ വണ്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.ടി. നാസര്‍ തയാറാക്കി മീഡിയാ വണ്‍ ടി.വിയിലെ നേര്‍ക്കാഴ്ച പരമ്പരയില്‍ സംപ്രേക്ഷണം ചെയ്ത ‘മിത്തും യാഥാര്‍ഥ്യവും’ എന്ന വീഡിയോ റിപ്പോര്‍ട്ടിനാണ് ദൃശ്യമാധ്യമ അവാര്‍ഡ്.

മനുഷ്യാവകാശ പൗരാവകാശ രംഗത്തെ ധീരമായ ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് കൗണ്ടര്‍ കറന്‍സ് എഡിറ്റര്‍ ബിനു മാത്യുവിന് പ്രത്യേക അവാര്‍ഡ് നല്‍കുന്നത്.

തുടര്‍ന്ന് ‘വാര്‍ത്തകള്‍ക്ക് വിലയിടുന്ന കാലത്തെ പത്രപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തോമസ് ജേക്കബ്, എം.ജി. രാധാകൃഷ്ണന്‍, ഭാസുരേന്ദ്രബാബു, ഒ. അബ്ദുറഹ്മാന്‍, ഡോ.ബി. രാജീവന്‍, രാജീവ് ദേവരാജ്, വി.കെ. ജോസഫ്, ജെ. ദേവിക, വയലാര്‍ ഗോപകുമാര്‍, വിധുവിന്‍സെന്‍റ്, പി. ബാബുരാജ്, പി.എം. സ്വാലിഹ്, മുഹമ്മദ് ജാസിന്‍ എന്നിവര്‍ പങ്കെടുക്കും.

Print Friendly, PDF & Email

Related News

Leave a Comment