Flash News

സിസ്റ്റര്‍ ജെസ്മിയും KCRM-NA ടെലികോണ്‍ഫറന്‍സും

October 31, 2018 , ചാക്കോ കളരിക്കല്‍

KCRM teleconf.നവംബര്‍ 14, 2018 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് ടെലികോണ്‍ഫറന്‍സ് പ്രശസ്ത സ്ത്രീശാക്തീകരണ വക്താവും സാമൂഹ്യപാരിഷ്കരണ പ്രവര്‍ത്തകയും സഭാ വിമര്‍ശകയുമായ സിസ്റ്റര്‍ ജെസ്മിയാണ് നയിക്കുന്നത്. വിഷയം: “ക്രൈസ്തവ സഭകളിലെ ചൂഷണ വിധേയരായിക്കൊണ്ടിരിക്കുന്ന കന്യാസ്ത്രീകള്‍.”

കത്തോലിക്കാ സഭയിലും പ്രത്യേകിച്ച് കത്തോലിക്കാ സന്യാസ സ്ഥാപനങ്ങളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന അസാന്മാര്‍ഗികതയേയും അഴിമതികളേയും തുറന്നു കാട്ടി വിമര്‍ശിക്കുന്ന ഒരു ധീര വനിതയാണ് സിസ്റ്റർ ജെസ്മി. അനേക വര്‍ഷം മഠത്തിന്റെ ഭിത്തികള്‍ക്കുള്ളില്‍ സന്യാസിനിയായി ജീവിച്ച സിസ്റ്റര്‍ ജെസ്മി മനോരോഗിയായി മുദ്ര കുത്തപ്പെട്ട് ചികിത്സയിലായി സുബോധം നഷ്ടപ്പെടുന്നതിനുമുമ്പ് സഭാവസ്ത്രം ഊരിക്കളഞ്ഞ് പുറംലോകത്തേക്ക് ധൈര്യമായി ഇറങ്ങിയ ഒരു അപൂര്‍വ വ്യക്തിയാണ്. പിന്നീട് “ആമേന്‍-ഒരു കന്യാസ്ത്രീയുടെ ആത്മകഥ” എന്ന വിവാദപരമായ പുസ്തകം രചിച്ചു. മൂന്നു പതിറ്റാണ്ടിലേറെ കര്‍മല മാതാവിന്റെ സന്യാസ സമൂഹത്തില്‍ (കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ കാര്‍മല്‍ – സി.എം.സി) അംഗമായിരുന്ന ജെസ്മി (മേമി റഫായേല്‍) 51-ാമത്തെ വയസ്സില്‍ അധികാരികള്‍ക്കു നേരെ ഉയര്‍ത്തിയ കലാപത്തെ തുടര്‍ന്ന് സന്യാസ സഭ വിട്ടു പോരേണ്ടിവന്നു. അന്ന് അവര്‍ തൃശൂര്‍ സെയിന്റ് ജോസഫ്സ് കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്നു.

sister_jesme_20090309

Sister Jesme

ചെറുപ്പം മുതലെ പഠനത്തില്‍ മികവ് കാണിച്ച മേമിയുടെപ്രിയപ്പെട്ട വിഷയങ്ങള്‍ സാഹിത്യവും സിനിമയുമായിരുന്നു. പ്രീ ഡിഗ്രിക്കുശേഷം സ്വമനസാ മഠത്തില്‍ ചേർന്നു. സന്ന്യാസത്തിന്റെ വഴി തെരഞ്ഞെടുത്ത മേമിഏഴു വര്‍ഷത്തെ പരിശീലനത്തിനുശേഷം ജെസ്‌മി Jesme (Jesus-me യുടെ ചുരുക്കം) എന്ന പേരില്‍ സന്യാസ വ്രതം എടുത്തു. വ്രത സ്വീകരണത്തിനു ശേഷം സഭാധികാരികളുടെ ആഗ്രഹപ്രകാരം തൃശൂര്‍ വിമല കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. യും കോഴിക്കോട് സര്‍വ കലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണ ബിരുദവും (Ph.D.) നേടി. സ്വതന്ത്ര ചിന്തകയായ ജെസ്‌മിയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ സന്യാസ സഭാമേലധികാരികള്‍ക്ക് രുചിക്കാതെ വന്നപ്പോള്‍ ബോധപൂര്‍വം അവര്‍ക്ക് സന്യാസിനീ സമൂഹത്തില്‍ അധികാര സ്ഥാനങ്ങള്‍ നിഷേധിക്കപ്പെട്ടു. എങ്കിലും റാങ്കോടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജെസ്‌മി തൃശൂര്‍ സെയിന്റ് ജോസഫ്സ് കോളേജിന്റെ പ്രധാനാധ്യാപികയായി. ആ പദവിയിലിരിക്കെയാണ് സ്വതന്ത്ര നിലപാടെടുത്തതിന്റെ പേരില്‍ അധികാരികള്‍ അവരെ നിര്‍ബന്ധപൂര്‍വം അവധി എടുപ്പിച്ചത്. സുബോധം നഷ്ടപ്പെടുന്നതിനു മുമ്പ് മഠം വിട്ടെന്നും ഇന്നും സുബോധം ഉണ്ട് എന്ന് തെളിയിക്കാനാണ് ‘ആമേന്‍’ എഴുതിയതെന്നും ജെസ്‌മി പറയുന്നു. താന്‍ സന്യാസിനിയായി തുടരുന്നു എന്ന നിലപാടാണ് സിസ്‌റ്റര്‍ ജെസ്‌മിക്ക് ഇപ്പോഴുമുള്ളത്.

കന്യാസ്ത്രീ മഠങ്ങളില്‍നിന്നും യേശു പണ്ടേ പടിയിറങ്ങിയെന്നും അവിടം ചിലര്‍ക്ക് സുരക്ഷിതമായ അഭയസ്ഥാനമാണെന്നും കൂടാതെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയില്‍ നിന്ന് ഉരുവാക്കുന്ന അനാശാസ്യ ലൈംഗിക പ്രവണതകളെല്ലാം ആമേനില്‍ വെളിപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതികളും പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഇടയിലുള്ളവന്‍ ഗര്‍ത്തവുമെല്ലാം ആമേനിലെ ചര്‍ച്ചാ വിഷയങ്ങളാണ്. ഞാനും ‘ഒരുസ്ത്രീ’, ‘പ്രണയ സ്മരണ’ തുടങ്ങിയ പല പുസ്തകങ്ങളും സിസ്‌റ്റര്‍ ജെസ്‌മി രചിച്ചിട്ടുണ്ട്.

ലൈംഗിക വിഷയത്തില്‍ കുറ്റാരോപിതരായ പുരോഹിതരെ സംരക്ഷിക്കുന്ന ചരിത്രംറ് കത്തോലിക്കാ സഭയ്‌ക്കൊള്ളു. അപ്പോള്‍ ചൂഷിതരായ കന്യാസ്ത്രീകള്‍ക്കും മറ്റു സ്തീകള്‍ക്കും കുട്ടികള്‍ക്കും നീതി നിഷേധിക്കപ്പെടുന്നു. കേരളത്തിലെ പൊതുസമൂഹത്തില്‍ പുരുഷ മേധാവിത്വമുണ്ട്. എന്നാല്‍ സഭയില്‍ അത് പത്തു മടങ്ങാണെന്നാണ് സിസ്റ്റര്‍ ജെസ്‌മി പറയുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ സിസ്‌റ്റര്‍ ജെസ്‌മി സമരക്കാരായ കന്യാസ്തീകള്‍ക്ക് ഒപ്പമായിരുന്നു. അവര്‍ ലോക ചരിത്രം തന്നെ തിരുത്തിക്കുറിച്ചെന്നാണ് സിസ്റ്ററിന്റെ അഭിപ്രായം.

സിസ്‌റ്റര്‍ ജെസ്‌മിയില്‍ നിന്നും ഇതെല്ലാം നേരില്‍ കേള്‍ക്കാനായി കെ സി ആര്‍ എം നോര്‍ത്ത് അമേരിക്ക ടെലികോണ്‍ഫറന്‍സ് സംഘടിപ്പിച്ചുകൊണ്ട് ഇപ്പോള്‍ ഒരു സുവര്‍ണാവസരം ഒരുക്കിയിരിക്കയാണ്. നിങ്ങളെല്ലാവരെയും അതിലേക്കായി സ്നേഹപൂര്‍വം ക്ഷണിക്കുന്നു. നവംബര്‍ 14, 2018 ബുധനാഴ്ച നടക്കാന്‍ പോകുന്ന ആ ടെലികോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ പുതിയ നമ്പര്‍ : 1-605-472-5785, ആക്‌സസ് കോഡ് 959248#


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top