എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ക്വയര്‍ ഫെസ്റ്റ് 2018 വര്‍ണ്ണാഭമായി

45467139681_7159676060_zഫിലാഡല്‍ഫിയ: സാഹോദരീയ നഗരത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സംഘടനയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ ക്വയര്‍ ഫെസ്റ്റ് 2018 സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേനിയയില്‍ വച്ചു നടത്തുകയുണ്ടായി.

മുഖ്യാതിഥികളെ ആനയിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെ ക്വയര്‍ഫെസ്റ്റിനു തുടക്കംകുറിക്കുകയുണ്ടായി. റവ. ജിന്‍സണ്‍ കെ. മാത്യുവിന്റെ ആരംഭ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു. വിവിധ ദേവാലയങ്ങളെ ഏകോപിച്ചുകൊണ്ടുള്ള ശ്ശാഘനായമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എത്ര പ്രകീര്‍ത്തിച്ചാലും മതിവരില്ലെന്നും ദേവാലയങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധം ഊട്ടിയുറപ്പിക്കാനും കൂടാതെ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിലെ ഗായികാ ഗായകന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ക്വയര്‍ ഫെസ്റ്റ് തുടങ്ങിയതെന്നും ഫാ. സജി മൂക്കൂട്ട് (ചെയര്‍മാന്‍, എക്യൂമെനിക്കല്‍ ഫെല്ലെഷിപ്പ്) ആമുഖമായി പറയുകയുണ്ടായി. തുടര്‍ന്നു എക്യൂമെനിക്കല്‍ ക്വയര്‍ ശ്രവണ സുന്ദരമായ ഗാനങ്ങള്‍ ആലപിക്കുകയും പിന്നീട് ക്രമാനുഗതമായി വിവിധ ദേവാലയങ്ങളുടെ ക്വയറുകള്‍ സംഗീതവാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടത്തിയ ഗാനാലാപന ശുശ്രൂഷയിലൂടെ അന്തരീക്ഷത്തില്‍ അനുഗ്രഹത്തിന്റെ തേന്‍മഴ ചൊരിഞ്ഞ് മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍മഴ പെയ്തുകൊണ്ടേയിരുന്നു.

45466941321_299bf2f22b_zഅതിനുശേഷം എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ മുഖമുദ്രയായ ചാരിറ്റി റാഫിള്‍ ടിക്കറ്റിന്റെ വിതരണോദ്ഘാടനം തദവസരത്തില്‍ നടത്തുകയും ആദ്യത്തെ ചാരിറ്റി റാഫിള്‍ ടിക്കറ്റ് റോബിന്‍ ചാക്കോയ്ക്ക് (ചാക്കോസ് ബേക്കറി) നല്‍കിക്കൊണ്ട് വെരി റവ. സി.കെ. ജോണ്‍ കോര്‍എപ്പിസ്‌കോപ്പ നിര്‍വഹിച്ചു. ഈവര്‍ഷത്തെ ചാരിറ്റിയില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും കേരളത്തിലെ പ്രളയ ദുരിതമനുഭവിക്കുന്ന യഥാര്‍ത്ഥ ജനങ്ങളിലെത്തിക്കുമെന്നു സോബി ഇട്ടി (ചാരിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചു.

ഈവര്‍ഷത്തെ ക്വയര്‍ഫെസ്റ്റിനു മുഖ്യാതിഥിയായി എത്തിയ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഇവാഞ്ചലിസ്റ്റുമായ ബ്ര. ബിജു ദാനിയേല്‍ വി. ബൈബിളിനെ അധികരിച്ച് വളരെ ലളിതമായ ഭാഷയില്‍ സംഗീതാത്മകവും അര്‍ത്ഥസമ്പുഷ്ടവുമായ വചനങ്ങള്‍ പറയുകയുണ്ടായി.

44552837425_fba72a15b2_zയുവതീ-യുവാക്കള്‍ക്ക് പ്രാധാന്യംകൊടുത്തുകൊണ്ട് നടത്തിയ ക്വയര്‍ ഫെസ്റ്റില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഗാനങ്ങള്‍ ആലപിക്കുകയുണ്ടായി. വെരി റവ. കെ. മത്തായി കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ഷിബു മത്തായി വേണാട്, റവ.ഫാ. എം.കെ. കുര്യാക്കോസ്, റവ.ഫാ. അബു പീറ്റര്‍, റവ. അനീഷ് തോമസ്, റവ. റെനി ഫിലിപ്പ്, റവ. പ്രിന്‍സ് ജോണ്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു. സാബു പാമ്പാടിയാണ് ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരുന്നത്. ഷൈലാ രാജന്‍, ജീമോന്‍ ജോര്‍ജ്, ഷാലു പുന്നൂസ് എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിക്കുകും, ബിനു ജോസഫ് (ജോ. സെക്രട്ടറി) നന്ദി പറയുകയും ചെയ്തു. ക്രിസ്തീയ സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ വളരെയധികം ജനപങ്കാളിത്തത്തോടുകൂടി നടത്തിയ ക്വയര്‍ ഫെസ്റ്റ് 2018 ഈ വര്‍ഷത്തെ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ പ്രവര്‍ത്തനമേഖലയിലെ എടുത്തുപറയത്തക്ക നേട്ടങ്ങളിലെ മറ്റൊരു പൊന്‍ തൂവലായി പരിസമാപിക്കുകയുണ്ടായി.

അബിന്‍ ബാബു (സെക്രട്ടറി), തോമസ് ചാണ്ടി (ജോ. ട്രഷറര്‍), ജോര്‍ജ് മാത്യു (സുവനീര്‍) തുടങ്ങിയ നിരവധി ആളുകളുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ഈവര്‍ഷത്തെ ക്വയര്‍ഫെസ്റ്റിനു നേതൃത്വം കൊടുത്തത്.

1029

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment