പുതുമ നിറഞ്ഞ പരിപാടികളുമായി ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പ് ഈ ആഴ്ച

IMG_2711ന്യൂയോര്‍ക്ക്: വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോര്‍ത്തിണക്കി ലോകമെമ്പാടുമുള്ള മലയാളികളെ ആസ്വാദനലഹരിയില്‍ ആറാടിക്കുന്ന ഏഷ്യാനെറ്റിന്റെ ആഴ്ചതോറുമുള്ള പരിപാടിയായ ‘യു.എസ്. വീക്ക്‌ലി റൗണ്ടപ്പ്’ ഈ ആഴ്ചയും വേറിട്ട പരിപാടിയുമായി ലോക മലയാളികളുടെ മുന്നില്‍ എത്തുന്നു. എല്ലാ ശനിയാഴ്ചയും മുടക്കം കൂടാതെ രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം /ഇ.എസ്.ടി) സം‌പ്രേക്ഷണം ചെയ്യുന്ന ഈ പരിപാടി ഈയാഴ്ച നോര്‍ത്ത് അമേരിക്കയിലെ പുത്തൻ വിശേഷങ്ങളുമായി നിങ്ങളുടെ സ്വീകരണമുറിയിലെത്തുകയാണ്.

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

അമേരിക്കന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമാകുന്നു. അയ്യായിരത്തോളം പേരുടെ കാരവന്‍ മാര്‍ച്ച്.

ഹോളിവുഡില്‍ നിന്നും ഡിസ്‌നിയുടെ പുതിയ ചിത്രം മേരി പോപ്പിന്‍സ് പ്രദര്‍ശനത്തിനെത്തുന്നു.

പിറ്റസ്ബര്‍ഗ് ജൂത പള്ളിയില്‍ വെടിവെപ്പ്.

വംശീയ കലാപങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്ന് ജനങ്ങള്‍.

കഴിഞ്ഞ വര്‍ഷം ഹൂസ്റ്റന്‍ നഗരത്തെ പ്രളയത്തിലാഴ്‌ത്തിയ ഹാര്‍വി ചുഴലിക്കാറ്റിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം “ഹാര്‍വി” യുടെ പ്രീമിയര്‍ ചടങ്ങ് വിപുല പരിപാടികളോടെ ഹൂസ്റ്റണില്‍ നടന്നു.

സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മലയാളി അസോസിയേഷന്‍ ‘ബേ മലയാളി’, ഫോമാ വെസ്റ്റേണ്‍ റീജിയനുമായി ചേര്‍ന്ന് നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വന്‍ വിജയമായി. നാലു ദിവസമായി ഫ്രീമോണ്ടില്‍ സംഘടിപ്പിച്ച മത്സരത്തില്‍ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ പന്ത്രണ്ടിലധികം പ്രമുഖ ടീമുകള്‍ പങ്കെടുത്തു.

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) സംഘടിപ്പിച്ച ചെസ്സ് ടൂര്‍ണമെന്റ് ശ്രദ്ധേയമായി.

ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കലാമേള സംഘടിപ്പിച്ചു. ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് മേള ഉത്‌ഘാടനം ചെയ്‌തു.

എക്കാലത്തും പുതുമകള്‍ നിറഞ്ഞ പരിപാടികളവതരിപ്പിച്ച് ജനമനസ്സുകളില്‍ ഇടം നേടിയ ഏഷ്യാനെറ്റ് ഓരോ ആഴ്ചയും വ്യത്യസ്തമായ അമേരിക്കന്‍ പരിപാടികളാണ് ജനങ്ങള്‍ക്കായി ഒരുക്കുന്നത്. ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ടപ്പിന്റെ ഈയാഴ്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment