Flash News

അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവര്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്; ശ്രീധരന്‍പിള്ളയും ബിജെപിയും പ്രചരിപ്പിച്ചത് പെരുംനുണ

November 2, 2018

newsrupt2018-11993c221a-2e4f-47db-b8bf-9945108feede782912d2_75e0_426f_a1f7_67466685d588പത്തനംതിട്ട: കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് പോലീസ്. വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. നിലയ്ക്കലില്‍ പോലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അയ്യപ്പ ഭക്തന്‍ മരിച്ചത് പോലീസ് നടപടിയെ തുടര്‍ന്നാണെന്ന് ആരോപിച്ച് ബിജെപി പത്തനംതിട്ടയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ

ഇന്ന് പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്.

പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജവാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്.

മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്. വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

newsrupt2018-1197153d6d-9aa6-46b4-a025-ea02dd22942ekerala_police

ശ്രീധരന്‍പിള്ളയും ബിജെപിയും പ്രചരിപ്പിച്ചത് പെരുംനുണ

ശബരിമലയില്‍ നടന്ന പൊലീസ് നടപടിയിലാണ് ഭക്തനായ ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന ബിജെപി പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളളയുടെയും സംഘപരിവാറിന്റെയും വാദങ്ങള്‍ പൊളിയുന്നു. പത്തനംതിട്ട-നിലക്കല്‍ റൂട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശിവദാസന്‍ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും ദര്‍ശനം നടത്തിയിരുന്നുവെന്നും ഭാര്യ ലളിത.

ഒക്‌ടോബര്‍ 18ാം തിയതി രാവിലെ ഹര്‍ത്താലിന്റെ അന്നാണ് ശബരിമലയ്ക്ക് ശിവദാസന്‍ തൊഴാന്‍ പോയത്. 19ന് സ്വാമിയുടെ മൊബൈലില്‍ നിന്ന് വിളിച്ചെന്നും കെട്ടില്ലാതെ കേറി തൊഴുതെന്നും പറഞ്ഞതായി ലളിത വ്യക്തമാക്കുന്നു. ഇതോടെ പൊലീസ് നടപടിക്കിടെയാണ് അയ്യപ്പഭക്തനായ ശിവദാസന്‍ മരിച്ചതെന്ന ബിജെപിയുടെ വാദം പൊളിയുകയാണ്.

sss_16ശിവദാസന്റെ വീട്ടുകാര്‍ മാന്‍ മിസ്സിങ്ങിന് നല്‍കിയ പരാതിയടക്കം ചൂണ്ടിക്കാട്ടി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാജവാര്‍ത്തയാണ് പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ശരിവെക്കുകയാണ് ഇപ്പോള്‍ ശിവദാസന്റെ വീട്ടുകാരും. വാഹനാപകടത്തില്‍ മരണമടഞ്ഞതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പന്തളം,പത്തനംതിട്ട, പെരുനാട് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ സമയോചിതമായ ഇടപെടല്‍ പൊലീസില്‍ നിന്ന് ഉണ്ടായില്ലെന്നും ശിവദാസന്റെ ഭാര്യ പറയുന്നുണ്ട്. മൂന്ന് ദിവസത്തിനുളളില്‍ തിരിച്ചെത്തുമെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചിരുന്നുവെന്നാണ് ഇതിനെക്കുറിച്ചുളള പൊലീസിന്റെ വിശദീകരണം.

ബിജെപി മുഖപത്രമായ ജന്മഭൂമിയും സംഘപരിവാര്‍ കേന്ദ്രങ്ങളും സോഷ്യല്‍മീഡിയയിലെ ഹിന്ദുത്വവാദികളും വ്യാജവാര്‍ത്തകളുമായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി കേരള പൊലീസ് രംഗത്ത് എത്തിയത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

newsrupt2018-11a993a593-f568-4a84-a738-e3c2d1ceaf8ajanmabhoomi2ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്റ്റേഷനില്‍ മാന്‍ മിസ്സിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16നും 17നും മാത്രമാണ്.

അതായത് പൊലീസ് നടപടിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ – പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജവാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും പൊലീസ് അറിയിച്ചത്.

പൊലീസ് അതിക്രമത്തിലാണ് ഭക്തന്‍ മരിച്ചതെന്ന് ആരോപിച്ച് ബിജെപി പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ശബരിമല കര്‍മ്മ സമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top