ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് 2019 ലെ ആദ്യ രജിസ്ട്രേഷന് കിക്ക് ഓഫ് സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ഇടവകയില്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഒക്ടോബര്‍ 28 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്നു.
കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് ഏവരേയും സ്വാഗതം ചെയ്തുകൊണ്ട് വിവിധ ഇടവകകളെ പ്രതിനിധീകരിച്ചെത്തിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തുകയും 2019 കോണ്‍ഫറന്‍സ് , ജൂലൈ 17 മുതല്‍ 20 വരെ കലഹാരി റിസോര്‍ട്ട് & കണ്വന്ഷന് സെന്ററില്‍ നടക്കുമെന്നും അറിയിച്ചു.
ട്രഷറര്‍ മാത്യു വര്‍ഗീസ് ഫിനാന്‍സിനെക്കുറിച്ചുള്ള വിശുദ്ധീകരണം നല്കി. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ രജിസ്ട്രേഷനെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്കി. സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും, പരസ്യ നിരക്കുകളെക്കുറിച്ചും സംസാരിച്ചു.
സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായില്‍ നിന്നും ഇടവക വികാരി ഫാ. ടി. എ. തോമസ് ആദ്യ രജിസ്ട്രേഷന് സ്വീകരിച്ചുകൊണ്ട് കിക്കോഫ് നിര്‍വഹിച്ചു. ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ്, അസിസ്റ്റന്റ് ട്രഷറര്‍ ജയ്സണ്‍ തോമസ്, ഇടവക ട്രസ്റ്റി ജോ രാജു, ഇടവക സെക്രട്ടറി രാജു ഫിലിപ്പ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മൈക്കിള്‍ തോമസ്, റജി വര്‍ഗീസ്, രാജു ഫിലിപ്പ്, ബിജു തോമസ്, ജേക്കബ് ജോസഫ് എന്നിവര്‍ ഗ്രാന്റ് സ്പോണ്‍സര്‍മാര്‍ ആകുകയും കോശി പണിക്കര്‍, ബോബി വര്‍ഗീസ്, സുവനീറിലേക്കുള്ള പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.
യോഗത്തിനു വേണ്ട ക്രമീകരണങ്ങള്‍ നല്കിയ ഫാ. ടി. എ. തോമസിനോടും കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദി ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply