ഡാളസ് കേരള അസ്സോസിയേഷന്‍ സാംസ്‌ക്കാരിക സമ്മേളനം നവംബര്‍ 10ന്

satheeshഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്റും സംയുക്തമായി ഡാളസ്സില്‍ സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു.

നവംബര്‍ 10ന് വൈകീട്ട് നാലു മണി മുതല്‍ കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന സമ്മേളനം എഴുത്തുകാരനും, നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

നവ കേരളം-ഭാഷയും സമൂഹവും എന്ന വിഷയത്തെ കുറിച്ചുള്ള പ്രബന്ധാവതരണവും, ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ദാനിയേല്‍ കുന്നേല്‍ പറഞ്ഞു.

ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡാനിയേല്‍ കുന്നേല്‍ 469 274 3456, ജോസ് ഓച്ചാലില്‍ 349 363 5642.

പി.പി. ചെറിയാന്‍

Samskarika sammelanam Nov 10

Print Friendly, PDF & Email

Related News

Leave a Comment