ശബരിമല നടയടപ്പിക്കല്‍ തന്ത്രി കണ്ഠരര് രാജീവരുടേയും ബിജെപിയുടേയും ഗൂഢാലോചനയായിരുന്നുവെന്ന്; ശ്രീധരന്‍ പിള്ളയുടേയും തന്ത്രിയുടേയും സംഭാഷണങ്ങള്‍ പുറത്ത്

newsrupt2018-11ee5b884b-5f13-409d-a50a-f2ae9eab646645643898_184414035827656_3373280401043750912_nശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ നടയടച്ചിടുമെന്നും ശുദ്ധികലശം നടത്തുമെന്നുമൊക്കെ പ്രസ്താവന നടത്തിയ മേല്‍ശാന്തിയുടേയും തന്ത്രി കണ്ഠരര് രാജീവരിന്റെയും പ്രവര്‍ത്തനങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന്. തുലാവര്‍ഷ പൂജയ്ക്ക് നടതുറന്നപ്പോള്‍ അരങ്ങേറിയ സംഘര്‍ഷങ്ങളും തന്ത്രിയുടെ നടഅടച്ചിടല്‍ പ്രഖ്യാപനവുമെല്ലാം ബിജെപിയുടെ ഗൂഢാലോചനയെന്ന് വെളിവാക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്‌ശ്രീധരന്‍പിള്ളയുടെ സംഭാഷണം പുറത്ത്. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമാമെന്നാണ് ശ്രീധരന്‍പിള്ള യുവമോര്‍ച്ച സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യവെ പറയുന്നത്. നമ്മള്‍ മുന്നോട്ട് വെച്ച അജന്‍ഡയില്‍ ഓരോരുത്തരായി വീണുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തോടെ അറിയിക്കുയാണ് ശ്രീധരന്‍പിള്ള.

“നമ്മളെ സബന്ധിച്ച് ഇത് സുവര്‍ണ്ണാവസരമാണ്.ശബരിമല സമസ്യയാണ്.ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് ആലോചിക്കണം.നമ്മുടെ കയ്യില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ ഓരോത്തരായി അടിയറവു പറയുന്ന കാഴ്ചയാണ് ഉണ്ടായിരിക്കുന്നത്.ബിജെപി ഒരു പ്ലാന്‍ ആസൂത്രണം ചെയ്തിട്ടുണ്ട് ബിജെപിക്കത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.” – പിഎസ്‌ ശ്രീധരന്‍പിള്ള

ശബരിമലയില്‍ തുലാവര്‍ഷ പൂജകാലത്ത് യുവതികള്‍ കയറിയാല്‍ നടയടച്ചിടാനുള്ള തന്ത്രിയുടെ തീരുമാനം ബിജെപിയുമായി കൂടിയാലോചിച്ചാണെന്നും ബിജെപി അധ്യക്ഷന്‍ വെളിപ്പെടുത്തുന്നു. ആസൂത്രിത നീക്കമായിരുന്നു തന്ത്രി കണ്ഠര് രാജീവരുടെ പ്രഖ്യാപനമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വീഡിയോയില്‍ പറയുന്നുണ്ട്.

സ്ത്രീകള്‍ സന്നിധാനത്തെത്തിയപ്പോള്‍ തന്ത്രി കണ്ഠര് രാജീവര് വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാകുമോ എന്ന് ചോദിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ല കാരണം തിരുമേനി ഒറ്റയ്ക്കാവില്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ല എന്നും താന്‍ മറുപടി നല്‍കിയെന്നും ശ്രീധരന്‍പിള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പോരിലായിരിക്കും. പതിനായിരക്കണക്കിന് ആളുകള്‍ കൂടെയുണ്ടാകുമെന്നും തന്ത്രിക്ക് ഉറപ്പു നല്‍കി. സാറിനെ വിശ്വസിക്കുകയാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞതായും ശ്രീധരന്‍ പിള്ള പറയുന്നു. ഇതിന് ശേഷമാണ് യുവതികള്‍ കയറിയാല്‍ നടയടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത്.

Print Friendly, PDF & Email

Related News

Leave a Comment