Flash News

ആര്‍സിഇപി സ്വതന്ത്ര വ്യാപാരക്കരാറില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

November 6, 2018

Ltrhdകൊച്ചി: ഇന്ത്യയുടെ കാര്‍ഷികമേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കുന്ന ആര്‍സിഇപി സ്വതന്ത്ര വ്യാപാരക്കരാറിന്മേല്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ നിലപാട് പരസ്യമായി പ്രഖ്യാപിക്കാന്‍ മുന്നോട്ടുവരണമെന്ന് കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

നവംബര്‍ 14 മുതല്‍ സിംഗപ്പൂരില്‍ ആരംഭിക്കുന്ന ആസിയാന്‍-ആര്‍സിഇപി ഉച്ചകോടിയില്‍ ആര്‍സിഇപി സ്വതന്ത്ര വ്യാപാരക്കരാറിന്‍റെ ചര്‍ച്ചചെയ്ത് അംഗീകരിച്ച ആറു ചാപ്റ്ററുകള്‍ ഒപ്പുവെയ്ക്കപ്പെടുകയാണ്. 16 അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. ഇന്‍ഫാം ഉള്‍പ്പെടെ വിവിധ കര്‍ഷകസംഘടനകള്‍ നാളുകളായി ഇന്ത്യ കരാര്‍ ഒപ്പിടാന്‍ പാടില്ലെന്നുള്ള നിലപാട് കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചത് പാടേ അവഗണിക്കുന്ന സാഹചര്യം കാര്‍ഷിക മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കപ്പെടും. കേന്ദ്ര സര്‍ക്കാരിലെ വിവിധ മന്ത്രിതല വകുപ്പുകളിലും കരാറുമായി മുന്നോട്ടു നീങ്ങുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂപപ്പെട്ടുവന്നിരിക്കുന്നത് കര്‍ഷകര്‍ പ്രതീക്ഷയോടെ കാണുന്നുണ്ടെങ്കിലും കരാര്‍ നടപ്പിലാക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടേത്.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് രാജ്യാന്തര വ്യാപാരക്കരാറുകളില്‍ സംസ്ഥാന സര്‍ക്കാരുകളോട് കൂടിയാലോചന നടത്തിയെടുക്കേണ്ട തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നത് ധിക്കാരപരമാണ്. അസംഘടിത കര്‍ഷകരുടെ പ്രശ്നമായതുകൊണ്ട് സംസ്ഥാന സര്‍ക്കാരും ഈ നീതി നിഷേധത്തിനെതിരെ രംഗത്തുവരാതെ ഒളിച്ചോടുന്നു. ഇതിനോടകം ഇന്ത്യ ഏര്‍പ്പെട്ട് നടപ്പില്‍ വന്നുകൊണ്ടിരിക്കുന്ന ആസിയാന്‍ കരാറും, കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടുനിരോധനവും തകര്‍ത്തിരിക്കുന്ന കാര്‍ഷികമേഖലയ്ക്ക് വീണ്ടും ഇരുട്ടടിയേല്‍പ്പിക്കുന്ന കരാര്‍ നടപടികള്‍ രാജ്യാന്തര കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലേയ്ക്ക് ഇന്ത്യന്‍ കാര്‍ഷികമേഖലയെ തീറെഴുതിക്കൊടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും കര്‍ഷകരുടെ കര്‍ഷകപ്രസ്ഥാനങ്ങളും കര്‍ഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ ശക്തമായി മുന്നോട്ടുവരണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും കര്‍ഷകരക്ഷ രാജ്യരക്ഷ (സേവ് ഫാര്‍മര്‍, സേവ് ഇന്ത്യ)മുദ്രാവാക്യവുമായി ആര്‍സിഇപി കരാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.

പി.റ്റി. ജോണ്‍
ജനറല്‍ കണ്‍വീനര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top