ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ക്ക് ഇരയായവരുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി

ATTENTION EDITORS - VISUAL COVERAGE OF SCENES OF INJURY OR DEATH A hand is seen as Iraqi forensic teams recovered dead bodies from a mass grave in the presidential compound of the former Iraqi president Saddam Hussein in Tikrit April 6, 2015.  Iraqi forensic teams began on Monday excavating 12 suspected mass grave sites thought to hold the corpses of as many as 1,700 soldiers massacred last summer by Islamic State militants as they swept across northern Iraq. REUTERS/Stringer

ഇസ്ലാമിക് സ്റ്റേറ്റ് തേര്‍‌വാഴ്ച നടത്തിയിരുന്ന ഇറാഖില്‍ അവരുടെ ക്രൂരതകള്‍ക്ക് ഇരയായ 12,000ത്തോളം മൃതദേഹങ്ങള്‍ അടക്കം ചെയ്ത 200ലധികം കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ഇസ്‌ലാമിക് സ്റ്റേറ്റ് അടക്കിവാണിരുന്ന പ്രദേശത്ത് നിന്നാണ് ഇത്രയും കുഴിമാടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്. ഐക്യരാഷ്ട്രസഭയുടെ ഇറാഖിലെ ദൗത്യസംഘവും മനുഷ്യാവകാശ കൗണ്‍സിലിന്റെ ഹൈക്കമ്മീഷണറും പുറത്തിറക്കിയ സംയുക്ത റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുളളത്. ‘ഭീകരവാദത്തിന്റെ ശേഷിപ്പ്’ എന്നാണ് റിപ്പോര്‍ട്ടില്‍ ഇതിനെ പരാമര്‍ശിക്കുന്നത്.

സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം പതിനായിരക്കണക്കിന് ഇരകളുടെ മൃതദേഹങ്ങളാണ് ഇവയിലുളളത്. ഇറാഖ് സായുധ സേനാംഗങ്ങളുടെയും പൊലീസിന്റെയും മൃതദേഹാവശിഷ്ടങ്ങളും ഇതില്‍ ഉണ്ട്. ഐഎസിന്റെ തട്ടകമായിരുന്ന ഇറാഖ് ആന്‍ഡ് ലവന്ത് മേഖലയിലെ നിന്‍വേ, കിര്‍ർകുക്, സലാഹ്ല്‍ ദീന്‍, അന്‍ബര്‍ എന്നിവിടങ്ങളിലായാണ് കൂട്ടക്കുഴിമാടങ്ങള്‍.

ഇറാഖില്‍ 33,000ത്തോളം സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും 55,000ത്തോളം പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. കൂട്ടക്കുഴിമാടങ്ങള്‍ ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കുന്നപക്ഷം ഇരകളെ തിരിച്ചറിയാനും ഐഎസ് ഏതുതരം കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കുനേരെ നടത്തിയതെന്ന് അറിയാന്‍ കഴിയുമെന്നും യുഎന്‍ പ്രതിനിധി പറഞ്ഞു. ഇവിടെനിന്ന് ലഭിക്കുന്ന തെളിവുകള്‍ വിശ്വാസയോഗ്യമായ അന്വേഷണങ്ങളും വിചാരണയും ശിക്ഷാവിധിയും ഉറപ്പുവരുത്താന്‍ സഹായിക്കും. കുഴിമാടത്തിലെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറുകയെന്നത് സത്യത്തിന്റെയും നീതിയുടെയും ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

2017 ഡിസംബറില്‍ യുഎസ് സഖ്യസേനയ്ക്കൊപ്പം ഇറാഖി സേനയും ചേര്‍ന്ന് ഐഎസ് ഭീകരരെ തുരത്തുന്നതുവരെ ഇവിടെ അവരുടെ തേര്‍വാഴ്ചയായിരുന്നു. സിവിലിയന്മാരെയും സര്‍ക്കാര്‍ ജീവനക്കാരെയും എതിരാളികളെയും ലക്ഷ്യമിട്ട് ഭീകരര്‍ വ്യാപക ആക്രമണങ്ങള്‍ നടത്തിയിരുന്നു.

gettyimages-621763758-0

Print Friendly, PDF & Email

Related News

Leave a Comment