Flash News

കൈരളിടിവി ചിക്കാഗോ ബ്യൂറോ പ്രോഗ്രാമുകളുമായി പുതിയ ഓഫീസില്‍

November 7, 2018 , ജോസ് കാടാപ്പുറം

getPhoto (2)ചിക്കാഗോ : ഒരു ജനതയുടെ ആല്‍മാവിഷ്‌കരാമായ മലയാളം കമ്മ്യൂണിക്കേഷന്‍ ഭാഗമായ കൈരളിടിവി യൂ എസ് എ ചിക്കാഗോ ബ്യൂറോ മാധ്യമ രംഗത്തു സജീവമാവുകയാണ് .ചിക്കാഗോയിലെ സാമൂഹിക സാംസ്‌കാരിക പരിപാടികള്‍ കൈരളി ഇടപെടുകയും പരിപാടികള്‍ പ്രേഷേപണം ചെയുന്നത് കൂടുതല്‍ സമയത്തേക്കു നീട്ടുകയുമാണ് .ചിക്കാഗോ യിലെ മലയാളീ സാനിധ്യം മറ്റു പ്രവാസി സമൂഹങ്ങളേക്കാള്‍ കല സാംസ്‌കാരിക രംഗത്ത് എപ്പോഴും ഒരു പടി മുമ്പിലാണ്. സംഗീതത്തിലും നൃത്തത്തിലും ഒക്കെ പ്രതിഭാശാലികളെ വളര്‍ത്തുക എന്ന ലക്ഷ്യം കൈരളി ചിക്കാഗോ ബ്യൂറോ പ്രാധാന്യം കല്പിക്കുന്നു. ഓര്മസ്പര്‍ശം സംഗീത പരിപാടി ചിക്കാഗോയിലെ സംഗീത പ്രതിഭകള്കയി ഞങ്ങള്‍ തുറന്നിടുകയാണ്.

കേരളീയ സംസ്‌കാരത്തെയും പൈതൃക കലകളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏക ചാനല്‍ എന്ന ഖ്യാതി നേടിയ കൈരളി ,കാലോചിതിമായി വരുന്ന മാറ്റങ്ങള്‍ക്കു അനുസ്രതമായി നൂതനമായ സാങ്കേതിക വിദ്യയിലൂടെ ജനലക്ഷങ്ങള്‍ക്ക് ദൃശ്യാനുഭവ ഭംഗിയൊരുക്കുവാന്‍ എപ്പോഴും ജാഗരൂകരാണ് .

അമേരിക്കയിലെ പ്രേക്ഷകര്‍ക്കായി അമേരിക്കന്‍ ഫോക്കസ് , യൂ എസ് എ വീക്കിലി ന്യൂസ് ,അമേരിക്കന്‍ കഫേ എന്നി പ്രോഗ്രാമുകള്‍ പ്രേക്ഷകര്‍ക്കായി ഉണ്ട് .കൈരളിയുടെ സാങ്കേതിക വിഭാഗത്തിന്റെ സേവനം ഡിഷ് നെറ്റിലൂടയും, സ്ലിങ്റ്റീവിയിലൂടയും (റോക്കൂ ബോക്‌സ് )24 മണിക്കൂറിലുംഈ നമ്പറില്‍ 972 839 9080 ലഭ്യമാണ്.

ചിക്കാഗോയിലെ കൈരളിടിവി ബ്യൂറോ യുടെ ചുമതല റോയ് മുളകുന്നം (847 363 0050 )പ്രൊഡക്ഷന്‍ ഹെഡ് ആയി ഷിജി അലക്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ക്യാമറ നിര്‍മല്‍ മുണ്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.പ്രോഗ്രാമുകള്‍ക്കായി കൈരളിടിവി പുതിയ ചിക്കാഗോ ഓഫീസ് (380 NW HWY ഡെസ് പ്ലെയിന്‍സ് IL60016) തുറന്ന് കഴിഞ്ഞു.

ബ്യൂറോയുടെ രക്ഷാധികാരികളായി ശിവന്‍മുഹമ്മ , ഡോക്ടര്‍ റോയ് പി തോമസ് എന്നിവര്‍ക്കു പുറമെ ജോണ്‍ പട്ടപതി, പീറ്റര്‍ കുളങ്ങര, ബിജി ഫിലിപ്പ് ഇടാട്ട് എന്നിവര്‍ ബ്യൂറോയുടെ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. കൈരളിടിവി ചെയര്‍മാന്‍ ഭരത് മമ്മൂട്ടി, എം ഡി ജോണ്‍ ബ്രിട്ടാസ് മലയാളം കമ്മ്യൂണിക്കേഷനെ നയിക്കുമ്പോള്‍ അമേരിക്കയില്‍ കൈരളിടിവി യൂ എസ് എ ഡയറക്ടര്‍ ജോസ് കാടാപുറം വിവിധ ബ്യൂറോകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

കൈരളി ചാനലിന്റെ ഉത്ഭവത്തിലും വളര്‍ച്ചയിലും പങ്കാളികളായ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ നിസീമമായ സഹകരണവും പങ്കാളിത്തവും എന്നും നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം എല്ലാ മലയാളികള്‍ക്കും ആത്മാഭിമാനം തോന്നാവുന്ന ദൃശ്യാനുഭവം നല്‍കാന്‍ കൈരളിയെ പ്രാപ്തരാക്കുന്ന എല്ലാപ്രേഷകരോടും ഉള്ള നന്ദി അറിയിക്കുന്നതോടപ്പം ഞങ്ങളെ ബന്ധപ്പെടുക:

ഹെഡ് ഓഫീസ് ന്യൂയോര്‍ക്ക് 9149549586 ന്യൂസ് വിഭാഗം ജോസഫ് പ്ലാക്കാട്ട് 972 839 9080 ചിക്കാഗോ ഓഫീസ് റോയ് 847 363 0050.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top