വാഷിംഗ്ടണ്‍: യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു ദീപാവലി ആഘോഷഹ്ങള്‍ സംഘടിപ്പിച്ചു. യു.എസിന്റെ ചരിത്രത്തില്‍ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത് ആദ്യമായാണ്.
നവംബര്‍ 5ന് വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നടന്ന ആഘോഷങ്ങള്‍ യു.എസ്. ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ ജെ. സുള്ളവാനും, ഇന്ത്യന്‍ അംബാസിഡര്‍ നവതേജ് സിംഗും ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു. ക്ഷണിക്കപ്പെട്ട ഇരുന്നൂറില്പരം അതിഥികള്ക്കുപുറമെ ഇന്ത്യന്‍ എംബസി.സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
തിന്മയുടെ മേല്‍ നന്മയുടെയും, അന്ധകാരതതിന്മേല് വെളിച്ചത്തിന്റേയും, അജ്ഞതയുടെ മേല്‍ ജ്ഞാനത്തിന്റെയും വിജയമാണ് ദീപാവലിയുടെ മുഖ്യ സന്ദേശമെന്ന് സുള്ളിവാന്‍ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുഹൃദ് ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ വംശജര്‍ രാഷ്ട്രത്തിനു നല്കുന്ന സംഭാവന വിലമതിക്കപ്പെടുന്നതാണെന്നും, സുള്ളിവാന്‍ കൂട്ടിച്ചേര്‍ത്തു.
ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്കിയ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ അംബാസിഡര്‍ നവതേജ്സിംഗ് പ്രത്യേകം അഭിനന്ദിച്ചു. 2016 ല്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് യു.എസ്. ഗവണ്മെന്റ് നല്കിയ അംഗീകാരമായി പോസ്റ്റല്‍ സ്റ്റാമ്പ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയിരുന്നു.
ആഘോഷങ്ങള്‍ക്കുശേഷം ഹിന്ദുസ്ഥാന്‍ ക്ലാസിക്കല്‍ മ്യൂസിക്കും, വെജിറ്റേറിയന്‍ ഡിന്നറും ഉണ്ടായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply