ഡാകാ പദ്ധതി ഉടന്‍ അവസാനിപ്പിക്കരുതെന്ന് അപ്പീല്‍ കോടതി

Newsimg2_88775273സാന്‍ഫ്രാന്‍സിസ്‌ക്കൊ: ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡാകാ) പദ്ധതി ഉടനടി അവസാനിപ്പിക്കരുതെന്ന് ട്രംപ് ഭരണകൂടത്തിന് യുഎസ് സര്‍ക്യൂട്ട് കോടതി ഉത്തരവ് നല്‍കി. ഡാകാ പദ്ധതി അവസാനിപ്പിക്കുന്നതിനെതിരെ കോടതി നല്‍കിയ താല്‍ക്കാലിക നിരോധനം തുടരാനാണ് കോടിതി ഉത്തരവിട്ടിരിക്കുന്നത്.

ഡാകാ പദ്ധതിയില്‍ ഉള്‍പ്പെടുന്ന 7,000 ത്തിലധികം ഇന്ത്യന്‍ അമേരിക്കന്‍ യുവജനങ്ങള്‍ക്കാണ് ഈ ഉത്തരവ് താല്‍ക്കാലിക ആശ്വാസം നല്‍കിയിരിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും വളരെ ചെറുപ്പത്തില്‍ അമേരിക്കയില്‍ എത്തിയവരാണ്.

9വേ സര്‍ക്യൂട്ട് ജഡ്ജ് കിം വാര്‍ഡ് ലൊ കലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച അപേക്ഷ താല്‍ക്കാലികമായി അംഗീകരിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള അനുമതി നല്‍കി. ഇമിഗ്രേഷന്‍ നിയമം സംബന്ധിച്ച് പ്രസിഡന്റിന്റെ അധികാരത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും, എന്നാല്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കുന്നതിനു ഭരണകൂടം ശ്രമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ഡാകാ പദ്ധതി അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചതു ടെക്‌സസ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്യുമെന്ന് ഭീഷിണിപ്പെടുത്തിയത് കൊണ്ടാണെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു.

ആവശ്യമായ രേഖകള്‍ ഇല്ലാതെ കുട്ടികളുമായി അമേരിക്കയില്‍ എത്തുകയും വീസ കാലവധി കഴിഞ്ഞു ഇവിടെ താമസിക്കുകയും ചെയ്യുന്ന 700,000 പേരെ സംരക്ഷിക്കുന്നതിനാണ് ഡാകാ പദ്ധതിക്ക് ഒബാമ ഭരണകൂടം രൂപം നല്‍കിയത്.

Print Friendly, PDF & Email

Related News

Leave a Comment