Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു

November 11, 2018 , സുനില്‍ തൈമറ്റം

msree1
അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക , മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ , മാധ്യമ രത്ന ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ സ്വീകരിച്ചു തുടങ്ങി.

അഞ്ചാമത് മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും , മാധ്യമ രത്ന പുരസ്‌കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 മാധ്യമപ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക.മികച്ച മാധ്യമപ്രവര്‍ത്തകന്‍ ( അച്ചടി ദൃശ്യ/ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ – 2 പേര്‍ക്ക് ) , മികച്ച വാര്‍ത്ത – ( അച്ചടി/ ദൃശ്യ/ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍- 2 പേര്‍ക്ക്) , മികച്ച ക്യാമറാമാന്‍ ( ദൃശ്യ മാധ്യമം ) , മികച്ച ഫോട്ടോഗ്രാഫര്‍ ( അച്ചടി) , മികച്ച വാര്‍ത്ത അവതാരകന്‍/ അവതാരക , മികച്ച അന്വേഷണാത്മക വാര്‍ത്ത (2 പേര്‍ക്ക് ) (അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍) , മികച്ച യുവമാധ്യമ പ്രവര്‍ത്തകന്‍/ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കുക.

മലയാള മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത. മാധ്യമപ്രവര്‍ത്തകര്‍ക്കു സ്വന്തമായും , മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പൊതുജനങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാം. നോമിനേഷന്‍ ഫോമുകള്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്‌സൈറ്റ് ആയ www.indiapressclub.org യില്‍ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ പത്രവാര്‍ത്തകളോ, ഫോട്ടോകളോ, വീഡിയോകളോ ഉള്‍പ്പെടെ Manoj Jacob, Co-ordinator ,V/192 A, Panad Road, Thattampady, Karumalloor P.O Aluva, Kerala – 683 511, എന്ന വിലാസത്തില്‍ അയക്കുകയോ , mail@indiapressclub.org യിലേക്ക് ഇമെയില്‍ അയക്കുകയോ ചെയ്യാം. 2018 നവമ്പര്‍ 30 നുള്ളില്‍ ലഭിക്കുന്ന നോമിനേഷനുകള്‍ മാത്രമാണ് അവാര്‍ഡിന് പരിഗണിക്കുക.

മാധ്യമ-സാഹിത്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുക. 2019 ജനുവരി 13ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ വെച്ച് രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

എന്‍.പി രാജേന്ദ്രന്‍ , ഡി.വിജയമോഹന്‍ , ടി .എന്‍ ഗോപകുമാര്‍ , ജോണി ലൂക്കോസ്, എം.ജി രാധാകൃഷ്ണന്‍ , ജോണ്‍ ബ്രിട്ടാസ് , വീണാ ജോര്‍ജ് എന്നിവരാണ് മുന്‍പ് മാധ്യമശ്രീ-മാധ്യമര്തന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ മാധ്യമപ്രവര്‍ത്തകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക : മനോജ് ജേക്കബ് – 964 557 5761 , മധു കൊട്ടാരക്കര- +1 609 903 7777 , സുനില്‍ തൈമറ്റം – 305 776 7752 . സണ്ണി പൌലോസ് 845.598.5094


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top