Flash News

കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 24 -ന് ഫിലാഡല്‍ഫിയയില്‍

November 11, 2018 , ജോസ് മാളേയ്ക്കല്‍

bball-basketballഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ നടത്തിവരുന്ന കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 24 ശനിയാഴ്ച്ച 8:00 മണി മുതല്‍ വൈകിട്ട് 6:00 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും.

അമേരിക്കയില്‍ സീറോമലബാര്‍ സഭയുടെ അത്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത 1999 മുതല്‍ 2011 വരെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, അത്യുന്നത കര്‍ദ്ദിനാളുമായിരുന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന മല്‍സരത്തിന് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നായി 6 ലധികം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

എസ് എം സി സി ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ ഫൊറോനാ പള്ളി വികാരിയുമായ റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്യും. പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുശേഷം നടക്കുന്ന ഫൈനലില്‍ വിജയിക്കുന്ന ടീമിന് ജോസഫ് കൊട്ടുകാപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, റണ്ണര്‍ അപ് ടീമിനു എസ് എം സി സി എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും,

ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ്.എം.സി.സി ഭാരവാഹികളെയും, ഇടവകാംഗങ്ങളെയും, യുവജനങ്ങളെയും, സ്‌പോര്‍ട്‌സ് സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ ജോസ് തോമസ്, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, മരിയന്‍ മദേഴ്‌സ്, സീറോമലബാര്‍ യൂത്ത് എന്നിവരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഒരുമയോടെ യത്‌നിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top