അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന് റെഅന്താരാഷ്ട്ര യുവജന വിഭാഗമായ ‘അയുദ്ധിന്റെ’ നേതൃത്വത്തില്‍ ദ്വിദിന ദക്ഷിണ മേഖലാ യുവജന ശിബിരമായ ദക്ഷിണ് തിരുവല്ല അമൃതാനന്ദമയി മഠത്തില്‍ സംഘടിപ്പിച്ചു. തെക്കന്‍ കേരളത്തിലെ അയുദ്ധിന് റെഘടകങ്ങളില് നിന്നും തിരഞ്ഞെടുത്ത നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുത്ത പ്രസ്തുത ക്യാമ്പ് വിവിധ ക്ഷേത്രങ്ങളില്‍ നിന്നെത്തിച്ച മണ്ണില്‍ അമൃതാനന്ദമയിമഠം സ്വാമി ജ്ഞാനാമൃതാനന്ദപുരി രുദ്രാക്ഷ തൈ നട്ടു കൊണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു.
വ്യതിത്വ വികസനം, നേതൃത്വ പാടവം എന്നിവ വികസിപ്പിക്കാന്‍ രൂപകല്പന ചെയ്ത ശില്പശാലയും പഠന ക്ലാസുകളും മത്സരങ്ങളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഡോ. ലക്ഷ്മി ശങ്കര്‍, സൂരജ് സുബ്രമണ്യന്‍, വിനോദ്കുമാര്‍, ഷൈജന്‍ മാഷ് തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടന്നത്.
ബ്രഹ്മചാരികളായ അനഘാമൃത ചൈതന്യ, നിഷ്ഠാമൃതാനന്ദ ചൈതന്യ, ഭവ്യാമൃത ചൈതന്യ, ശകുന്തള, അയുദ്ധിന്റെ ദേശീയ ഏകോപന സമിതിയംഗം വിവേക്, അയുദ്ധ് കേരള ഏകോപന സമിതിയംഗം പ്രജിത്, മുരളീകൃഷ്ണന് തുടങ്ങിയവരാണ് ക്യാമ്പ് ഏകോപിപ്പിച്ചത്.
വ്യക്തമായ ദിശാബോധവും ജീവിത ലക്ഷ്യവും സമന്വയിപ്പിച്ച് സ്വാര്‍ഥത വെടിഞ്ഞ് സ്നേഹം, സേവനം, കാരുണ്യം എന്നിവ സ്വജീവിതത്തിലും സമൂഹത്തിലും വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് അയുദ്ധ് യുവജന സംഘടന പ്രവര്‍ത്തിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply