Flash News

യാക്കോബായ – ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം; മരിച്ച 94-കാരന്റെ മൃതദേഹം അടക്കം ചെയ്യാനാകാതെ പത്തു ദിവസം വീട്ടിനുള്ളില്‍ സൂക്ഷിച്ചു

November 13, 2018

sabhaകായംകുളം: സഭാ തര്‍ക്കവും പള്ളിത്തര്‍ക്കവും മൂലം നവംബര്‍ 3-ന് മരണപ്പെട്ട 94-കാരന്റെ മൃതദേഹം വീട്ടിനുള്ളില്‍ തന്നെ സൂക്ഷിക്കേണ്ടി വന്ന സംഭവം കായം‌കുളം കട്ടച്ചിറയില്‍ നടന്നു. കട്ടച്ചിറയിലെ വര്‍ഗ്ഗീസ് മാത്യുവിന്റെ മൃതദേഹം കലക്ടറുടെ അന്ത്യശാസനത്തെത്തുടര്‍ന്ന് ഇന്ന് സംസ്ക്കരിച്ചു. 10 ദിവസമായി നീണ്ടുപോയ സംസ്‌കാരമാണ് ഇന്ന് നടത്തിയത്. യാക്കോബായ – ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തെ തുടര്‍ന്നാണ്‌ സംസ്‌കരിക്കാനാകാതെ വീട്ടിനുള്ളിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ വര്‍ഗ്ഗീസ് മാത്യു (94) വിന്റെ മൃതദേഹം വച്ചിരുന്നത്.  വര്‍ഷങ്ങളായി കട്ടച്ചിറ പള്ളിയുടെ അധികാരത്തിനായി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തര്‍ക്കം കോടതിയില്‍ എത്തുകയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടാവുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.സഭാ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് മാസമായി ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.

ഇടവക വിശ്വാസികളുടെ ശവസംസ്‌ക്കാരം പള്ളി സെമിത്തേരിയില്‍ നടത്താന്‍ മാത്രമാണ് പിന്നീട് അനുവദിച്ചിരുന്നത്. വൈദികരൊഴികെ മരിച്ചയാളിന്റെ ബന്ധുക്കള്‍ മാത്രമേ പള്ളി സെമിത്തേരിയില്‍ പ്രവേശിക്കാവു എന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ മരിച്ച മാത്യൂവിന്റെ ചെറുമകന്‍ ജോര്‍ജി ജോണ്‍, വൈദികനായതിനാല്‍ പ്രവേശിപ്പിക്കണമെന്നതായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ മരിച്ചയാളിന്റെ ചെറുമകനായ ജോര്‍ജി ജോണിന് തന്റെ കൂടെ നിന്ന് കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് കട്ടച്ചിറ പള്ളിയിലെ ഓര്‍ത്തഡോക്‌സ് വികാരിയായ ജോണ്‍സ് ഈപ്പന്‍ പറഞ്ഞു. മരിച്ചയാളിനെ ഓര്‍ത്തഡോക്‌സ് വികാരി അടക്കം ചെയ്താല്‍ നാളെ ഇത് നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭയമാണ് യാക്കോബായ വിഭാഗത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കൊച്ചുമകനായ വികാരിയെ അന്ത്യ ശുശ്രൂഷ ചെയ്യാന്‍ അനുവദിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നില്ല. അവര്‍ക്ക് സ്വന്തം നിലയില്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്നും എന്നാല്‍ തന്റെ ഒപ്പം നിന്ന് കര്‍മ്മങ്ങളില്‍ പങ്കാളിയാകാമെന്നും ജോണ്‍സ് ഈപ്പന്‍ പറഞ്ഞു. മറിച്ച് ചെയ്താല്‍ അത് സുപ്രീകോടതി വിധിയുടെ ലംഘനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഇരു വിഭാഗവുമായി കലക്ടര്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. മതാചാരപ്രകാരം മാത്രമേ സംസ്‌ക്കാര ശുശ്രൂഷകള്‍ നടത്താവൂ എന്ന ഉറച്ച തീരുമാനത്തിലാണ് ഇടവക കമ്മിറ്റിയും വിശ്വാസികളും. വിശ്വാസിയുടെ ശവസംസ്‌ക്കാരത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഇന്നലെ ഇടവക പ്രതിഷേധ ദിനം ആചരിച്ചിരുന്നു. മരിച്ച് 10 ദിവസം കഴിഞ്ഞിട്ടും മൃതദേഹം ഇപ്പോഴും വീടിനുള്ളിലെ മൊബൈല്‍ മോര്‍ച്ചറിയിലായിരുന്നു. ഒടുവില്‍ ശക്തമായ പോലീസ് സുരക്ഷയില്‍ ഇന്ന് രാവിലെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. അനിഷ്ടസംഭവങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിരുന്നു. കൂടാതെ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

newsrupt2018-117c9141c2-7423-4987-babf-a4147eb0739enewsrupt_2F2018_11_2Fd457624a_311f_46a4_86f5_3e3e5d614ea3_2FORTHADOXരാവിലെ ഏഴുമണിയോടെ വര്‍ഗീസ് മാത്യുവിന്റെ മൃതദേഹം ആംബുലന്‍സില്‍ കട്ടച്ചിറ പള്ളിക്ക് സമീപത്തേക്ക് കൊണ്ടുവരികയും കുരിശടിക്കു സമീപം പ്രാര്‍ഥന നടത്തുകയും ചെയ്തു. യാക്കോബായ വിഭാഗത്തിലെ ആറു വൈദികരാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. വര്‍ഗീസിന്റെ ചെറുമകന്‍ കൂടിയായ ഫാദര്‍ ജോര്‍ജി ജോണാണ് പള്ളിക്ക് സമീപത്തും സെമിത്തേരിയില്‍ നടന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. എട്ടുമണിക്കുള്ളില്‍ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

തര്‍ക്കം കോടതിയിലെത്തിയ സമയത്ത് കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍ ഇടവകയിലെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് സുപ്രീം കോടതി കൃത്യമായ മാനദണ്ഡങ്ങള്‍ നല്‍കിയിട്ടില്ല ഇതാണ് പ്രശ്‌നങ്ങളുടെ കാരണം. വിധി നടത്തിപ്പില്‍ വ്യക്തത ഇല്ലാത്തതിനാല്‍ പളളി ഇരുപക്ഷത്തിനും വിട്ടുനല്‍കാതെ ജില്ലാ ഭരണകൂടത്തിന്റെ കൈയ്യിലാണ്. താക്കോല്‍ യാക്കോബായ ട്രസ്റ്റിയുടെ കൈയ്യിലും. യാക്കോബായ വിഭാഗക്കാര്‍ മരിച്ചാല്‍ പളളിയില്‍ ശ്രൂശ്രൂഷ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. പളളിക്ക് സമീപമുളള കുരിശടിക്ക് മുന്നില്‍ വെച്ചാണ് ശ്രൂശ്രൂഷ നല്‍കുന്നത്. അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് സെമിത്തേരിയിലേക്ക് പ്രവേശനം. ഇത്തരത്തിലാണ് രണ്ട് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

കുരിശടിയിലെ ശ്രുശ്രൂഷകള്‍ക്ക് ശേഷം ചെറുമകന്‍ ഫാദര്‍ ജോര്‍ജി ജോണിനെ സഭാവേഷത്തോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കാതിരുന്നതോടെയാണ് ശവസംസ്‌കാരം നടത്തുന്നത് നീണ്ടുപോയത്. ഇതുസംബന്ധിച്ച് ഇരു വിഭാഗവുമായി കലക്ടര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top