റിട്ടയര്‍ ചെയ്തപ്പോള്‍ പിതാവിന് ലഭിച്ച പണത്തിന്റെ വീതത്തെച്ചൊല്ലി മകന്‍ പിതാവിനെ അടിച്ചു കൊന്നു; തെലങ്കാനയില്‍ മനുഷ്യമനഃസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം

dc-Cover-o53c0fmum1uonces8mhgo53732-20181113015940.Mediതെലങ്കാന: റിട്ടയര്‍ ചെയ്തപ്പോള്‍ പിതാവിന് ലഭിച്ച പണത്തിന്റെ വീതത്തെച്ചൊല്ലി മകന്‍ പിതാവിനെ അടിച്ചു കൊന്നു. തെലങ്കാനയിലാണ് മനുഷ്യമനഃസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം നടന്നത്. ഗവണ്മെന്റ് സര്‍‌വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ പിതാവിന് ലഭിച്ച തുകയുടെ ഓഹരി കൊടുക്കാത്തതിന്റെ പേരിലാണ് തെലങ്കാനയിലെ രജകൊണ്ട സ്വദേശി കൃഷ്ണയെ 22-കാരന്‍ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

2017 ജൂണിലാണ് കൃഷ്ണ ജലവകുപ്പില്‍ നിന്ന് വിരമിച്ചത്. 6 ലക്ഷം രൂപ വിരമിച്ചപ്പോള്‍ കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു.പിന്നീട് സ്വന്തം പേരിലുള്ള ഭൂമി ഇദ്ദേഹം പത്ത് ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു. പിതാവിന്റെ കൈവശം ഇത്രയും തുകയുണ്ടെന്നറിഞ്ഞ മകന്‍ തരുണ്‍ ഈ പണം തനിക്കും തന്റെ സഹോദരിമാര്‍ക്കുമായി വീതം വച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ രണ്ടു ലക്ഷം ഒഴിച്ച് ബാക്കി തുക മുഴുവനും ഇദ്ദേഹം മൂന്ന് മക്കള്‍ക്കുമായി നല്‍കി. പക്ഷേ കുറച്ചുമാസങ്ങള്‍ക്ക് ശേഷം ബാക്കി തുകയുടെ പങ്കുകൂടി വേണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ പിതാവിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി.

എന്നാല്‍ കൃഷ്ണ ഈ ആവശ്യം നിരസിച്ചതോടെ തരുണ വടി ഉപയോഗിച്ച് പിതാവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. കണ്ടു നിന്ന സഹോദരിയാകട്ടെ പിതാവിനെ മര്‍ദിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. ബോധരഹിതനായ കൃഷ്ണയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവത്തില്‍ തുടരന്വേഷണം നടത്തിവരികയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment