- Malayalam Daily News - https://www.malayalamdailynews.com -

യു.എസ്. കോണ്‍ഗ്രസ്സിലെ ആദ്യ നേറ്റീവ് അമേരിക്കന്‍ വനിതാ അംഗം ന്യൂ മെക്‌സിക്കോയില്‍ നിന്ന്

getNewsImagesന്യൂമെക്‌സിക്കൊ: യു.എസ്. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ആദ്യമായി നേറ്റീവ് അമേരിക്കന്‍ വനിതാ അംഗം ന്യൂ മെക്‌സിക്കോയില്‍ നിന്നും പ്രതിനിധിയായി എത്തുന്നു.

ന്യൂ മെക്‌സിക്കൊ 1st കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡെബ്ര ഹാലാന്റ്(58) നിലവിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജാനിസ് ഇത്തള്‍നോഡ് ജോണ്‍സിനെ പരാജയപ്പെടുത്തിയാണ് യു.എസ്. കോണ്‍ഗ്രസ്സില്‍ അംഗത്വം നേടിയത്.

ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് സുരക്ഷിതമായ ഡിസ്ട്രിക്റ്റ്‌സിലെ 2013 മുതല്‍ മിഷേല്‍ ഗ്രിഷമിന്റെ കൈവശമായിരുന്നു. ഇവര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെടുകയായിരുന്നു.

ജൂണ്‍ 5ന് നടന്ന ഡമോക്രാറ്റിക്ക് പ്രൈമറിയില്‍ പാര്‍ട്ടിയിലെ മൂന്ന് എതിരാളികളെ പരാജയപ്പെടുത്തിയാണ് ഇവര്‍ക്ക് സ്ഥാനാര്‍ത്ഥ്വം ലഭിച്ചത്. ന്യൂമെക്‌സിക്കോ രാഷ്ട്രീയത്തില്‍ ദീര്‍ഘചരിത്രമുള്ള വനിതയാണ് ഡെബ്ര. ഡെമോക്രാറ്റില്‍ പാര്‍ട്ടിയുടെ മുന്‍ ന്യൂമെക്‌സിക്കൊ അദ്ധ്യക്ഷയായിരുന്നു ഇവര്‍. ഇവരുടെ കാലഘട്ടത്തിലായിരുന്നു ന്യൂമെക്‌സിക്കൊ പ്രതിനിധിസഭയില്‍ ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത്.

ന്യൂമെക്‌സിക്കൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇതേ യൂണിവേഴ്‌സിറ്റി ലൊ സ്‌ക്കൂളില്‍ നിന്നും ജൂറിസ് ഡോക്ടര്‍ പഠനവും പൂര്‍ത്തീകരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]