വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു

getNewsImages (1)വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഉത്സവമായ ഹോളി പ്രൗഢ ഗംഭീരമായി നവംബര്‍ 13ന് വൈറ്റ് ഹൗസ് റൂസ് വെല്‍റ്റ് റൂമില്‍ ആഘോഷിച്ചു.

ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ട്രമ്പ് നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയ്തു.

ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അജിത് പൈ, ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ ഷാ, ഇന്ത്യന്‍ അംബാസിഡര്‍ നവതേജ് സരണ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നാം ഇവിടെ കൂടിയിരിക്കുന്നത് അമേരിക്കയിലും, ലോകമെമ്പാടും ബുദ്ധിസ്റ്റുകളും, സിക്ക്, ജയ്‌സ് മതവിഭാഗങ്ങളും പ്രത്യേക ഒഴിവു ദിനമായി ആചരിക്കുന്ന ഹോളി ആഘോഷങ്ങള്‍ക്കാണ് എന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ നിന്നും ഹിന്ദുക്കളുടെ പേര്‍ വിട്ടുകളഞ്ഞതു പിന്നീട് സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചാവിഷയമായി. പ്രസ്താവനയില്‍ തെറ്റ് ബോധ്യമായ ഉടനെ ഹിന്ദു ഫെസ്റ്റിവല്‍ എന്ന് ചേര്‍ത്ത് ട്വിറ്ററില്‍ സന്ദേശമിട്ടതോടെയാണ് പ്രതികരണങ്ങള്‍ക്ക് ശമനമുണ്ടായത്.

അഞ്ചുദിവസം നീണ്ടു നില്‍ക്കുന്ന വെളിച്ചങ്ങളുടെ ഉത്സവമാണ് ദീപാവലി. ഒരു ബില്യണ്‍ ജനങ്ങളാണ് ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.

getNewsImages (2)

Print Friendly, PDF & Email

Related News

Leave a Comment