പ്രളയ ബാധിതര്‍ക്കുള്ള ആദ്യ ഭവനത്തിന്റെ താക്കോല്‍ സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് കൈമാറി

4O3A1176ന്യൂയോര്‍ക്ക്: കേരളത്തിലെ പ്രളയത്തില്‍ ഭവനം നഷ്ടമായവര്‍ക്കായി നിര്‍മ്മിച്ച ആദ്യ ഭവനത്തിന്റെ താക്കോല്‍ ദാനം കേരളപിറവി ദിനത്തില്‍ നടന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് ആണ് ഭവനം പണികഴിപ്പിച്ച് നല്‍കിയത്. ഭവനം പൂര്‍ണ്ണമായി പ്രളയത്തില്‍ ഒലിച്ചു പോയ കോഴഞ്ചേരി ആറന്മുള പഞ്ചായത്തിലെ മധു – സുജ ദമ്പതികള്‍ക്കാണ് സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സ് ഏകദേശം അഞ്ച് ലക്ഷം രൂപാ മുതല്‍ മുടക്കില്‍ മനോഹരമായ ഭവനം നിര്‍മ്മിച്ചു നല്‍കിയത്.

ഭവനത്തിന്റെ താക്കോല്‍ ദാന കര്‍മ്മം പത്തനംതിട്ട എംപി ആന്റോ ആന്റണി നിര്‍വഹിച്ചു. ചടങ്ങില്‍ അലി സാബ്രിന്‍ (ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, ഗവ. ഓഫ് ഇന്‍ഡ്യ), വിനീത അനില്‍ (പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം), സജി തോമസ് (സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ്, കേരളാ കോര്‍ഡിനേറ്റര്‍), ആറന്മുള പഞ്ചായത്തിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സിന്റെ നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ ഭവനം സാക്ഷാത്ക്കരിക്കുവാന്‍ ഇടയായത്. സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് കേരളാ കോര്‍ഡിനേറ്റര്‍ സജി തോമസ് ഭവനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭവനത്തിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ പ്രയത്‌നിക്കുകയും ചെയ്തു. സഹൃദയയുടെ ഈ ഉദ്യമത്തില്‍ സാമ്പത്തികമായും അല്ലാതെയും സഹായിച്ച എല്ലാ അംഗങ്ങളോടും അഭ്യൂദയ കാംക്ഷികളോടും ചെയര്‍മാന്‍ ലാജി തോമസ് നന്ദി രേഖപ്പെടുത്തി.

PHOTO-2018-11-14-10-45-37photo1 PHOTO-2018-11-14-10-45-38

Print Friendly, PDF & Email

Related News

Leave a Comment