Flash News

ഇന്നത്തെ നക്ഷത്ര ഫലം : നവംബര്‍ 15, 2018

November 15, 2018

imageഅശ്വതി : പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയത്-നിക്കും. സുപ്രധാനമായ കാര്യങ്ങള്‍ക്ക്  സുവ്യക്തമായ ധാരണയുണ്ടാകും. പുതിയ പാഠ്യപദ്ധതിക്ക് ചേരും.

ഭരണി : പിതാവിന്‍റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. വിജ്ഞാനങ്ങള്‍ കൈമാറും. വ്യവസ്ഥകള്‍ പരിഹരിക്കും. ചികിത്സഫലിച്ചു തുടങ്ങും. മദ്ധ്യസ്ഥതക്കു പോകരുത്.

കാര്‍ത്തിക : ആരോഗ്യം തൃപ്തികരമായിരിക്കും. അഭീഷ്ടകാര്യങ്ങള്‍ സാധിക്കും. വ്യവസ്ഥകള്‍ പാലിക്കും. ആത്മവിശ്വാസവും പ്രവര്‍ത്തനശേഷിയും കാര്യനിര്‍വ്വഹണശക്തിയും ഉണ്ടാകും.

രോഹിണി : അബദ്ധധാരണകള്‍ ഉപേക്ഷിക്കണം. അപൂര്‍ണ്ണമായ പദ്ധതികള്‍ തിരസ്കരിക്കപ്പെടും. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്.

മകയിരം : കാര്യങ്ങള്‍ ശരിയായ നിഗമനത്തില്‍ എത്തിച്ചേരും. വിശ്വാസയോഗ്യമായ പ്ര വര്‍ത്തനങ്ങളില്‍ ആത്മാർഥമായി പ്രവര്‍ത്തിക്കും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാ കും.

തിരുവാതിര : പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും. വരുമാനം വർധിക്കും. ആഗ്രഹങ്ങള്‍ സാധിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.

പുണര്‍തം :  ആത്മവിശ്വാസം വര്‍ദ്ധിക്കും. പുതിയ വ്യാപാരത്തില്‍ പണം മുടക്കും. നിരവധി കാര്യങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍  ചെയ്തുതീര്‍ക്കും.

പൂയ്യം : വിദേശബന്ധമുള്ള വ്യാപാരം പുനരാരംഭിക്കും. വാഹനം മാറ്റിവാങ്ങും. പിതൃ സ്വത്തില്‍ ഗൃഹനിര്‍മ്മാണം തുടങ്ങും. പ്രവര്‍ത്തനങ്ങള്‍ക്ക് പൂർണതയുണ്ടാകും.

ആയില്യം : ആത്മവിശ്വാസത്തോടുകൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും. സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും  ഉണ്ടാകും.

മകം : പുതിയ വ്യാപാര വിപണനങ്ങള്‍ തുടങ്ങും. പൂര്‍വ്വികസ്വത്തില്‍ ഗൃഹനിർമാണം തുടങ്ങും. അഭിപ്രായവ്യത്യാസം പരിഹരിക്കും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും.

പൂരം : അറിവിനേക്കാള്‍ കൂടുതല്‍ അവതരിപ്പിക്കുവാന്‍ സാധിക്കും. പുത്രപൗത്രാ ദികളോടൊപ്പം താമസിക്കുവാന്‍ അന്യദേശയാത്ര പുറപ്പെടും. ചികിത്സക്ക് ഫലം കണ്ടുതുടങ്ങും.

ഉത്രം : ആരോഗ്യം തൃപ്തികരമായിരിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമുണ്ടാകും. സന്താനസൗഖ്യമുണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യും.

അത്തം : അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. മത്സരങ്ങളില്‍ പരാജയപ്പെടും.

ചിത്ര : പുതിയ ഗൃഹം വാങ്ങുവാന്‍ തയ്യാറാകും. വ്യാപാരവ്യവസായമേഖലകള്‍ക്ക് ഉ ണര്‍വ്വ് ഉണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. പ്രവര്‍ത്തനശേഷി വര്‍ദ്ധിക്കും.

ചോതി : വിദേശയാത്രക്ക് അനുമതി ലഭിക്കും. സാമ്പത്തിസ്ഥിതി മെച്ചപ്പെടും. സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും. വസ്തുവില്പനക്ക് ധാരണയാകും.

വിശാഖം : പിതാവിന്‍റെ ആവശ്യങ്ങള്‍ സാധിപ്പിക്കും. വിദഗ്ദ്ധരുടെ നിര്‍ദ്ദേശം സ്വീകരി ച്ച് പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കാര്യനിര്‍വ്വഹണശക്തി വർധിക്കും.

അനിഴം : ദുര്‍ഘടങ്ങള്‍ തരണം ചെയ്യുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും. ശുഭാപ്തി വിശ്വാസം കുറയും. ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുക്കും.

തൃക്കേട്ട : ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ ആശയങ്ങള്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തും. വ്യവസ്ഥകള്‍ പാലിക്കും. പദ്ധതിസമര്‍പ്പണത്തില്‍ ലക്ഷ്യ പ്രാപ്തിനേടും.

മൂലം : ഗൃഹനിർമാണം പുനരാരംഭിക്കും. പുതിയ ഉദ്യോഗത്തിന് അവസരം വന്നുചേ രും. പ്രതികാരബുദ്ധി ഉപേക്ഷിക്കണം. വാത നീര്‍ദ്ദോഷരോഗങ്ങള്‍ വര്‍ദ്ധിക്കും.

പൂരാടം : ഗൃഹനിര്‍മ്മാണം പുനരാരംഭിക്കും. അധികസംസാരം അബദ്ധങ്ങള്‍ക്കു വഴി യൊരുക്കും. അധികാരപരിധി വര്‍ദ്ധിക്കും. ദുരാഗ്രഹങ്ങള്‍ ഉപേക്ഷിക്കും.

ഉത്രാടം : ചര്‍ച്ചകള്‍ വിജയിക്കും. പരീക്ഷകള്‍ വേണ്ടവിധത്തില്‍ അവതരിപ്പിക്കുവാന്‍ സാധിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പദ്ധതികളുടെ രൂപരേഖസമര്‍പ്പിക്കും .

തിരുവോണം : നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിക്കും. ആദരീയസ്ഥാനം ലഭിക്കും. പുതിയ ഭരണസംവിധാനം പ്രാവര്‍ത്തികമാക്കും. വിജ്ഞാനം പകര്‍ന്നുകൊടുക്കുവാന്‍ സാധിക്കും.

അവിട്ടം : അസുഖങ്ങള്‍ ഉണ്ടോ എന്ന അനാവശ്യചിന്തകള്‍ വര്‍ദ്ധിക്കും. ഉദ്യോഗം ഉ പേക്ഷിച്ച് വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണതയുണ്ടാവുകയില്ല.

ചതയം : മനോധൈര്യക്കുറവിനാല്‍ പണമിടപാടില്‍ നിന്നും പിന്മാറും. ആരാധനാലയ ദര്‍ശനത്താല്‍ ആശ്വാസമുണ്ടാകും. സന്ധിവേദന വര്‍ദ്ധിക്കും. വാഹന ഉപയോഗം ഉപേക്ഷിക്കണം.

പൂരോരുട്ടാതി : അസുഖങ്ങളാല്‍ അവധിയെടുക്കും. പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യുവാന്‍ സു ഹൃത്‌സഹായം തേടും. സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും.

ഉത്രട്ടാതി : ചികിത്സഫലിച്ചു തുടങ്ങും. സഹപ്രവര്‍ത്തകരുടെ സഹകരണമനോഭാവത്തെ അഭിനന്ദിക്കും. അഭിലാഷങ്ങള്‍ സഫലമാകും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും  ഉണ്ടാകും.

രേവതി : ഉള്ളതുകൊണ്ടു സംതൃപ്തിനേടുവാന്‍ തയ്യാറാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. പുതിയ ഉദ്യോഗത്തില്‍ പ്ര വേശിക്കും.

ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top