
ഐക്യദാര്‍ഢ്യ പ്രകടനം
തിരുവനന്തപുരം: കൈയ്യേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹതിര്ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന സെക്രട്ടറിയേറ്റ് പടിക്കലെ ത്രിദിന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാർത്ഥികള്‍ സമരപ്പന്തലിലെത്തി. തിരുവനന്തപുരം ഗവ. ലോ കോളേജ്, സി.ഇ.ടി, നാഷണല്‍ കോളേജ്, ലോ അക്കാദമി, വിവിധ സ്കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യവുമായെത്തിയത്.
ഫ്രറ്റേണിറ്റി ലോ കോളേജ് യൂണിറ്റ് പ്രസിഡന്റ് റഹ്മാന് സമരപോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു. മുനീബ് സി. ഇ.ടി, സൈദ്, ഇജാസ് നാഷണല്‍ കോളേജ്, ഹസാന ഫാത്തിമ, ഫായിസ് ലോ അക്കാദമി, ഫഹദ് ഭരതന്നൂര്‍ ഗവ.എച്ച്.എസ്.എസ് എന്നിവര്‍ ഐക്യദാര്‍ഢ്യ പ്രകടനത്തിന് നേതൃത്വം നല്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply