ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 16 മുതല്‍ 18 വരെ

dallasഡാളസ് : ഡാളസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 16, 17, 18 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ നടക്കുന്നു.

ആഘോഷ പരിപാടികള്‍ 16 ന് വൈകിട്ട് 6 മണിക്ക് അഭിവന്ദ്യ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍നിക്കോദിമോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കുന്ന സന്ധ്യാ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. തുടര്‍ന്ന് ഇടവകാംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും ഘോഷയാത്ര ഉണ്ടാകും. ശേഷം അഭിവന്ദ്യ തിരുമേനി സന്ദേശം നല്‍കും. കലാപരിപാടികളോടും അത്താഴ വിരുന്നിനോടും കൂടി വെള്ളിയാഴ്ചത്തെ പരിപാടികള്‍ സമാപിക്കും.

17-ാം തിയ്യതി ശനിയാഴ്ച പരിപാടികള്‍ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആരംഭിക്കും. നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രക്ക് ശേഷം അഭിവന്ദ്യ തിരുമേനി മുഖ്യാതിഥിയായ പൊതുയോഗത്തില്‍ സണ്ണിവെയ്ല്‍ ടൗണ്‍ഷിപ്പ് മേയര്‍ സജി ജോര്‍ജ്, ഡാളസ് കൗണ്‍സില്‍മാന്‍ കെവിന്‍ ഫെല്‍ഡര്‍, കെടപ്പേല്‍ കൗണ്‍സില്‍മാന്‍ ബിജു മാത്യു, ഡാളസ് ഫോര്‍ത്ത് നഗര സമൂഹത്തിലെ പ്രമുഖ സംഘടനാ നേതാക്കള്‍ എന്നിവര്‍ അതിഥികളായിരിക്കും. പൊതുയോഗത്തില്‍ രജത ജൂബിലി സ്മരണിക പ്രകാശനം ചെയ്യും. ഡാളസിലെ പ്രമുഖ ചെണ്ടമേളം സംഘത്തിന്റെ കലാവിരുന്ന് പ്രത്യേക ആകര്‍ഷണമായിരിക്കും.

കലാപരിപാടികള്‍ക്ക് ശേഷം അത്താഴ വിരുന്ന് ഉണ്ടാവും.

18-ാം തിയ്യതി ഞായറാഴ്ച രാവിലെ 8:30-ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും അതിന് ശേഷം വിശുദ്ധ കുര്‍ബ്ബാനയും തിരുമേനിയുടെ പ്രഭാഷണവും ഉണ്ടാകും.

ആശിര്‍വാദത്തിനും ഉച്ചഭക്ഷണത്തിനും ശേഷം ആഘോഷങ്ങള്‍ സമാപിക്കും.

വികാരി റവ ഫാ ജോണ്‍ കുന്നത്തുശ്ശേരിലിന്റേയും, ജൂബിലി കണ്‍വീനര്‍ മാത്യു കോശിയുടേയും കോ കണ്‍വീനര്‍ ജോണ്‍ ജോര്‍ജിന്റേയും ട്രസ്റ്റി ഷാനു രാജന്റെയും സെക്രട്ടറി ഏബ്രഹാം പടനിലത്തിന്റേയും നേതൃത്വത്തില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നു.

ഡാളസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇരുപത്തഞ്ച് വര്‍ഷങ്ങളുടെ ചരിത്രവും നേട്ടങ്ങളും വിവരിക്കുന്ന ഒരു സുവനീര്‍ ഏബ്രഹാം തോമസിന്റെ പത്രാധിപത്യത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ സുവനീറാണ് പൊതു യോഗത്തില്‍ പ്രകാശനം ചെയ്യുക.

രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഏവരുടേയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് വികാരി, കണ്‍‌വീനര്‍, കോ കണ്‍വീനര്‍, ട്രസ്റ്റി, സെക്രട്ടറി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

getNewsImagesgetNewsImages (1)

Print Friendly, PDF & Email

Related News

Leave a Comment