ഗജയ്ക്ക് പിന്നാലെ പെയ് തി; ലക്ഷദ്വീപിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന മറ്റൊരു ചുഴലിക്കാറ്റ്

gaja1തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച് കേരളത്തില്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കനത്ത മഴയും നല്‍കിയ ഗജ ചുഴലിക്കാറ്റിന്റെ പിന്തുടര്‍ച്ചയായി ലക്ഷദ്വീപ് കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപമെടുക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . അടുത്ത 10 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിയുടെ രൂപമാര്‍ജിക്കുമെന്നാണ് ന്യൂഡല്‍ഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോണ്‍ വാണിങ് സെന്റര്‍ നല്‍കുന്ന സൂചന.

ലക്ഷദ്വീപില്‍ കനത്ത മഴയും കാറ്റും അനുഭവപ്പെടും. ദ്വീപും കടന്ന് ചുഴലി പടിഞ്ഞാറേക്കു പോയി ഒമാന്‍ തീരത്ത് എത്താനാണ് സാധ്യത. പുതിയ ചുഴലിക്കാറ്റിന് പെയ് തി എന്നാവും പേര് നല്‍കുക. തായ്‌ലന്‍ഡാണ് ഈ പേര് നിര്‍ദേശിച്ചത്.

മണിക്കൂറില്‍ 100 കിലോമീറ്ററിലധികം ശക്തമായ കാറ്റിനു സാധ്യതയുള്ളതായും ആര്‍എസ്എംസി ശാസ്ത്രജ്ഞ നീത കെ. ഗോപാല്‍ അറിയിച്ചു. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മല്‍സ്യബന്ധനം നിര്‍ത്തിവച്ച് ഉടന്‍ കരയിലേക്കു മടങ്ങാന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് കേരളം, ലക്ഷദ്വീപ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുള്ള സന്ദേശത്തില്‍ കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.

gaja-2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News