
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഡല്‍ഹിയിലെ വിവിധ കത്തോലിക്കാഅല്മായ സംഘടനകള്‍ നല്കിയ സ്വീകരണത്തില്‍ കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ.പോള്‍ മുഞ്ഞേലി, ഓള് ഇന്ത്യ കാത്തലിക് യൂണിയന് ദേശീയ ജനറല്‍ സെക്രട്ടറി എ ചിന്നപ്പന്, മുന്‍ ന്യൂനപക്ഷ കമ്മീഷന് മെമ്പര്‍മാരായ അഡ്വ.എബ്രാഹം പറ്റ്യാനി, എ. സി. മൈക്കിള്‍, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോബി ജോര്‍ജ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എന്‍.സി.ഫിലിപ്പ്, ഷീല മാത്യു, എം.എസ്.സ്റ്റാനിലോസ് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിക്കുന്നു
ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനെ കത്തോലിക്കാസഭയിലെ വിവിധ അല്മായ സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അനുമോദിച്ചു. ഡല്‍ഹി കത്തീദ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ.പോള്‍ മുഞ്ഞേലി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കമ്മീഷന് മെമ്പര്‍ അഡ്വ. എബ്രാഹം പറ്റ്യാനി ആമുഖപ്രഭാഷണം നടത്തി. ഓള് ഇന്ത്യ കാത്തലിക് യൂണിയന് ദേശീയ ജനറല്‍ സെക്രട്ടറി എ ചിന്നപ്പന്, മുന്‍ ന്യൂനപക്ഷ കമ്മീഷന് മെമ്പര്‍ എ സി. മൈക്കിള്‍, ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എന്‍.സി.ഫിലിപ്പ്, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോബി ജോര്‍ജ്, ഫെഡറേഷന് ഓഫ് കാത്തലിക് അസോസിയേഷന് പ്രസിഡന്റ് എം.എസ്.സ്റ്റാനിലോസ്, എഫ്സിഎ സെക്രട്ടറി മാരിയോ മൊറോണ, മലങ്കര കാത്തലിക് മാതൃസംഗമം പ്രസിഡന്റ് ഷീല മാത്യു, മലങ്കര കാത്തലിക് അസോസിയേഷന് സെക്രട്ടറി സാബു സാമുവല്‍, സണ്ണി മാത്യു, വിന്‍സന്റ് ഡി പോള്‍ പ്രതിനിധികളായ ജോസഫ് മൊറോണ, ആര്. നികില്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ കത്തോലിക്കാ അല്മായ സംഘടനകളെ സഭാതലത്തിലും ദേശീയതലത്തിലും സംഘടിപ്പിച്ച് മുന്നേറുവാന്‍ സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ പ്രതിജ്ഞാബദ്ധമാണെന്ന് മറുപടിപ്രസംഗത്തില്‍ ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply