അറസ്റ്റു ചെയ്ത് റിമാന്റിലായ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി

sureകൊട്ടാരക്കര: ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് സുരക്ഷയുടെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. റിമാന്റ് ചെയ്തെന്ന റിപ്പോര്‍ട്ടും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് പൊലീസ് സുരേന്ദ്രനുമായി ജയിലിലേക്ക് പോയത്. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെ റിമാന്റ് ചെയ്ത് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സുരേന്ദ്രനൊപ്പമുള്ള മറ്റ് നാല് പേരെയും റിമാൻഡ് ചെയ്തു. ശബരമലയിലെ സുരക്ഷയുടെ ഭാഗമായാണ് സുരന്ദ്രനെ അറസ്റ്റ് ചെയ്തതെന്നതുൾപ്പടെയുള്ള പോലീസിന്‍റെ വാദമുഖങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി നടപടി.

കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി സുരേന്ദ്രനെ ഇന്ന് രാവിലെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച സുരേന്ദ്രന് സാധാരണ പരിശോധനകൾക്കു പുറമേ എക്സറേ എടുക്കുകയും ചെയ്തു. തനിക്ക് പോലീസ് മർ‌ദനമേറ്റുവെന്നും എക്സറേ എടുക്കണമെന്നുമുള്ള അദ്ദേഹത്തിന്‍റെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു എന്നുമുള്ള കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. പോലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി സുരേന്ദ്രനെ റിമാൻഡ് ചെയ്യുകയായിരുന്നു. ചിത്തിര ആട്ട വിശേഷത്തിനും, തുലമാസ പൂജകൾക്കും ശബരിമല നടതുറന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളിൽ സുരേന്ദ്രന് പങ്കുണ്ടെന്നും ഈ രണ്ട് സമയത്തും അദ്ദേഹം ശബരിമലയിൽ തമ്പടിച്ചിരുന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ 10മുതല്‍ 11.30 വരെ ദേശീയപാത ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അയ്യപ്പന് വേണ്ടി ഒരായുസ് ജയിലില്‍ കിടക്കാനും സന്തോഷം’; കെ സുരേന്ദ്രന്‍

k-surendranനിലയ്ക്കല്‍: ആചാരലംഘനത്തിനെതിരെ ശക്തമായ നിലപാട് എടുത്തതിനുളള പ്രതികാര നടപടിയാണ് തന്റെ അറസ്റ്റെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കുന്നതില്‍ സന്തോഷം മാത്രമെയുളളുവെന്നും അദ്ദേഹം ജയിലിലേക്ക് കൊണ്ടു പോവുമ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ്. അയ്യപ്പന്റെ ആചാരലംഘനത്തെ തടയുന്നത് കൊണ്ടാണല്ലോ ഈ അറസ്റ്റെന്നതില്‍ സന്തോഷമുണ്ട്. ഇന്നലെ മുതല്‍ എന്റെ പേരില്‍ കേസുണ്ടോയെന്ന് ഓരോ സ്റ്റേഷനിലും അവര്‍ അന്വേഷിക്കുന്നുണ്ട്. അപ്പോഴെ സംശയം ഉണ്ടായിരുന്നു. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ഞാന്‍ ചെയ്തത്,’ കെ സുരേന്ദ്രന്‍ പറഞ്ഞു.

നിലയ്ക്കലിൽ വച്ച് അറസ്റ്റിലായതു മുതൽ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. അറസ്റ്റ് ചെയ്ത് തന്നെ ചിറ്റാർ സ്റ്റേഷനിലെത്തിച്ച പോലീസ് കുടിക്കാൻ വെള്ളം പോലും തന്നില്ലെന്നും മർദ്ദിച്ചെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് സുരേന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘മൂന്ന് മണിക്കാണ് എന്നെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. ഞാന്‍ പിടികിട്ടാപ്പുളളി ഒന്നും അല്ലല്ലോ. ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും രണ്ട് നേരം പ്രാര്‍ത്ഥന നടത്താനും അനുവാദം നല്‍കിയിട്ടുണ്ട്,’ സുരേന്ദ്രന്‍ പറഞ്ഞു.

ജനറല്‍ ആശുപത്രിയില്‍ നടത്തിയ സ്കാനിങ്ങിലും മറ്റ് പരിശോധനകളിലും സുരേന്ദ്രന് പരുക്കുകളോ മര്‍ദ്ദനമേറ്റ ലക്ഷണങ്ങളോ കണ്ടെത്തിയില്ല. ഇതിനെ കുറിച്ചുളള ചോദ്യത്തിനും സുരേന്ദ്രന്‍ പ്രതികരിച്ചു. ‘അന്യായമായാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ചെയ്തത്. മുറിവുകളൊന്നും ഇല്ലെങ്കില്‍ അവര്‍ അത് രേഖപ്പെടുത്തില്ലല്ലോ. എന്റെ വസ്ത്രം നോക്കു, ഞാന് ഇങ്ങനെ അല്ലല്ലോ വന്നത്,’ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന വ്യാപകമായി ഇന്ന് ബിജെപിയുടെ പ്രതിഷേധം

ശബരിമല: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ദേശീയ പാതകളില്‍ വാഹനങ്ങള്‍ തടയുമെന്നും ബി.ജെ.പി അറിയിച്ചു. എല്ലാ ജില്ലകളിലും പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞു.

സുരേന്ദ്രനെ നിലക്കലില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുരേന്ദ്രനൊപ്പം വന്ന ബി.ജെ.പി തൃശൂര്‍ ജില്ല പ്രസിഡന്‍റ് എ.നാഗേഷ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു എന്നുമുള്ള കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. പോലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി സുരേന്ദ്രനെ റിമാൻഡ് ചെയ്യുകയായിരുന്നു. ചിത്തിര ആട്ട വിശേഷത്തിനും, തുലമാസ പൂജകൾക്കും ശബരിമല നടതുറന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളിൽ സുരേന്ദ്രന് പങ്കുണ്ടെന്നും ഈ രണ്ട് സമയത്തും അദ്ദേഹം ശബരിമലയിൽ തമ്പടിച്ചിരുന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment