നവ്യാ നായരുടെ പുതിയ നൃത്തശില്പത്തിന് ആശംസകളുമായി ഭാവന

bhavana-4വിവാഹ ശേഷം മാധ്യമങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന വ്യക്തിയാണ് നടി ഭാവന. വളരെ നാളുകള്‍ക്ക് ശേഷം വീണ്ടും ഭാവനയെ ക്യാമറയ്ക്ക് മുന്നില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ഭാവനയുടെ സുഹൃത്തും നടിയുമായ നവ്യാ നായര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ഭാവന വീണ്ടും ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.

നവ്യ സംവിധാനം ചെയ്ത് ചുവടുകള്‍ വയ്ക്കുന്ന നൃത്തശില്‍പമായ ‘ചിന്നഞ്ചിരു കിളിയേ’ എന്ന ഭരതനാട്യം വീഡിയോക്ക് ആശംസകള്‍ നേര്‍ന്നാണ് ഭാവന വന്നിരിക്കുന്നത്.

bavana-1‘നല്ല നര്‍ത്തകിയും അഭിനേത്രിയും എന്റെ സുഹൃത്തുമായ നവ്യയുടെ മനോഹരമായ ഒരു ഡാന്‍സ് വീഡിയോ നിങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ്. ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്. ആ കവിത നൃത്ത രൂപത്തില്‍ അവതരിപ്പിച്ചിരിക്കയാണ്. നിങ്ങളെല്ലാവരും കാണണം, നവ്യയെ സപ്പോര്‍ട്ട് ചെയ്യണം. നവ്യയ്ക്ക് എല്ലാവിധ ആശംസകളും’ ഭാവന വിഡിയോയില്‍ പറയുന്നു. കഴിഞ്ഞ ദിവസം നവ്യയ്ക്ക് ആശംസ അറിയിച്ച് മഞജുവും ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ക്കേ ഭാവനയും നവ്യയും അടുത്ത സുഹൃത്തുക്കളാണ്. മഞ്ജുവും ഭാവനയും നവ്യയുമായുള്ള സുഹൃത്ത് ബന്ധം മഞ്ജു സിനിമയില്‍ ഇടവേള ഇടുത്തിരുന്ന കാലത്തും ഉണ്ടായിരുന്നു. ഭാവനയുടെ വിവാഹത്തിന് നവ്യയും മഞ്ജുവാര്യരും ഒരുമിച്ചാണ് എത്തിയത്.

ജനുവരിയില്‍ കന്നഡ സിനിമ നിര്‍മ്മാതാവ് നവീനിനുമായുള്ള വിവാഹത്തിന് ശേഷം ഭാവന പൊതുപരിപാടികളില്‍ നിന്നും വിട്ടു നിന്നിരുന്നു. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ഭാവന ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

bavana-main bhavana-navya navya-2

https://www.instagram.com/p/BqPoiecn4Dg/?utm_source=ig_embed

നവ്യയുടെ ചിന്നഞ്ചിറു കിളി വീഡിയോ

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment