രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്

thomas-issacതിരുവനന്തപുരം: ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച കെ.സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നു മന്ത്രി തോമസ് ഐസക്. എങ്ങനെയും കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ് വ്യക്തമായിക്കഴിഞ്ഞെന്നും ശിക്ഷ യഥാര്‍ഥ വിശ്വാസികള്‍ വിധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

അയ്യപ്പഭക്തര്‍ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച കെ.സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ടു പൊലീസ് നിലത്തിട്ടു ചവിട്ടിയെന്നു പത്രക്കാരോടു കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാന്‍ സാധ്യതയില്ല. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാല്‍ സാധ്യതയില്ല. ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്നു സുരേന്ദ്രന്‍ ആരോപിക്കുമ്പോള്‍, തറയില്‍ ഇരുമുടിക്കെട്ടെടുത്തു സുരേന്ദ്രനു നല്‍കുന്നതു പത്തനംതിട്ട എസ്പിയാണ് എന്നും മന്ത്രി പറഞ്ഞു.

കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോള്‍ പ്രതിക്കൂട്ടിലാണ്.വിധിയെഴുതേണ്ടത് യഥാര്‍ത്ഥ വിശ്വാസികളും. എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു. ഇനി ശിക്ഷ യഥാര്‍ത്ഥ വിശ്വാസികള്‍ വിധിക്കട്ടെയെന്നും ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

Print Friendly, PDF & Email

Related News

Leave a Comment