ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

newsrupt2018-11e56e3fe5-c5e8-4472-875b-da5fcde9cfbeA_Padmakumarഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവര്‍ ശബരിമലയിലെത്തുന്നത് ഭക്തികൊണ്ടല്ല, മറിച്ച് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍. ശബരിമലയിലെ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് വിരിവെയ്ക്കാന്‍ തുനിഞ്ഞ ബിജെപി നേതാവ് കെ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയേയും രൂക്ഷമായി വിമര്‍ശിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ഇരുമുടിക്കെട്ട് എന്താണെന്ന് അറിയാത്തവര്‍ വരുമ്പോഴാണ് ശബരിമലയില്‍ കുഴപ്പമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡംഗം ശങ്കര്‍ദാസിനോടൊപ്പം ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു പദ്മകുമാറിന്റെ പ്രതികരണം.

ഭക്തരെ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഒന്നും തന്നെയുണ്ടാകില്ലെന്ന് പദ്മകുമാര്‍ ഉറപ്പ് നല്‍കി. മൂന്ന് മണിക്ക് മുന്‍പ് സന്നിധാനത്ത് എത്താനുള്ള സൗകര്യം ഒരുക്കും. നെയ്യഭിഷേകത്തിന് ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരമുണ്ടാക്കും. മറ്റ് ഉദ്ദേശ്യവുമായി വരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. വിരിവെയ്ക്കാന്‍ വേറെ സംവിധാനവുമായി വരുന്നവര്‍ക്ക് വേറെ ബുദ്ധിമുട്ടുണ്ടാകുമെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

“ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാട് നെയ്യഭിഷേകമാണ്. അതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. വെളുപ്പിന് മൂന്ന് മണിക്ക് നട തുറക്കും. നെയ്യഭിഷേകത്തിന് അര മണിക്കൂര്‍ സമയം കൂട്ടി. രാവിലെ മൂന്നേകാല്‍ മുതല്‍ പന്ത്രണ്ടര മണി വരെ നെയ്യഭിഷേകം നടത്താം. മൂന്ന് മണിക്ക് മുമ്പ് തന്നെ ഭക്തര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡും പൊലീസും ഒരുക്കും.” – എ പദ്മകുമാര്‍.

sabarimalaസമരത്തിനായി വരുകയോ അതിനായി നടപ്പന്തലിനെ ഉപയോഗിക്കുകയോ ചെയ്യുന്ന രീതിയോടാണ് പൊലീസിന് വിയോജിപ്പുള്ളത്. കൊച്ചുകുട്ടികള്‍, പ്രായമായവര്‍, മറ്റ് ബുദ്ധിമുട്ടുള്ളവര്‍ ഇവര്‍ക്കെല്ലാം താമസിക്കാനുള്ള സൗകര്യമുണ്ട്. ആദ്യത്തെ ദിവസമുണ്ടായ ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പമ്പയില്‍ പുനര്‍നിര്‍മ്മാണം നടന്നത് യുദ്ധകാലാടിസ്ഥാനത്തിലാണ്. ഭക്തര്‍ക്ക് ഇനിയും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ചൂണ്ടിക്കാണിക്കണം. അപ്പോള്‍ തന്നെ തിരുത്താന്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും തയ്യാറാണ്.

ഒരു സെക്കന്റ് പോലും അയ്യപ്പന്റെ മുഖം കാണാന്‍ ഭക്തര്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. വന്നുകഴിഞ്ഞാല്‍ അപ്പോള്‍ തന്നെ പിടിച്ച് തള്ളി വിടുന്ന രീതിയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍. ഭക്തര്‍ക്ക് ഒരുമിനിറ്റെങ്കിലും അവിടെ നിന്ന് തൊഴാനുള്ള സാഹചര്യമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. അപ്പോള്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടി വരും. അതല്ലാതെ മറ്റൊരു നിയന്ത്രണവും ശബരിമലയില്‍ വേണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാടെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment