ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു

newsrupt2018-118c4ea98e-342c-40c6-b385-158e6a643bf0ALPHONSE

സംഘര്‍ഷ സാധ്യതയുള്ള ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതി തയ്യാറാക്കുമ്പോള്‍ മറുവശത്ത് കേന്ദ്ര സംസ്ഥാന നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. ശബരിമലയില്‍ എത്താന്‍ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മന്ത്രിമാരും എംഎല്‍എമാരും അടക്കം ദേശീയ നേതാനേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. മാസപൂജക്കും ചിത്തിര ആട്ട വിശേഷ നാളിലും ശബരിമലയില്‍ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമാക്കിയതിന് പിന്നാലെയാണ് നേതാക്കളെ ഇറക്കി സംഘര്‍ഷാവസ്ഥ നിലനിര്‍ത്താന്‍ ബിജെപി ശ്രമം. സന്നിധാനത്തേക്ക് എത്താന്‍ ശ്രമിച്ച കെപി ശശികലയേയും കെ സുരേന്ദ്രനേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സുപ്രീംകോടതി വിധി ലംഘിക്കുകയും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയ നേതാക്കള്‍ വീണ്ടും ശബരിമലയിലേക്ക് പോവുന്നതില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചിരുന്നു.

അതിനിടയില്‍ ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സംഘം പമ്പയിലെത്തി. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വിഎസ്. ശിവകുമാര്‍ എന്നിവരാണ് കോണ്‍ഗ്രസ് സംഘത്തിലുള്ളത്.

കെഎസ്ആര്‍ടിസി, ശുചിമുറി ബ്ലോക്ക്, ക്ലോക്ക് റൂം, സ്‌നാനഘട്ടം തുടങ്ങിയവ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം സന്ദര്‍ശിച്ചു. സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പമ്പയിലെയും നിലയ്ക്കലിലെയും സന്നിധാനത്തെയും അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു.

പ്രതിഷേധം ലക്ഷ്യമിട്ട് സന്നിധാനത്ത് എത്താന്‍ വീണ്ടും ബിജെപി നേതാക്കള്‍; സുരക്ഷ ശക്തമാക്കി പോലീസ്

newsrupt2018-1161da3fcc-8fc5-41db-99fd-1e42886a35f7BJP_PROTESTപ്രതിഷേധം ലക്ഷ്യമിട്ട് ശബരിമലയിലെത്താന്‍ ബിജെപി നേതാക്കളുടെ നീക്കം. ഓരോ ദിവസവും ഒരോ നേതാക്കള്‍ എന്ന രീതിയില്‍ പട്ടിക തയ്യാറാക്കി സന്നിധാനത്തെത്തി പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി നീക്കം നടത്തുന്നുവെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളില്‍ കെപി ശശികലയും കെ സുരേന്ദ്രനും പൊലീസ് നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത് ബിജെപി പദ്ധതിപ്രകാരമാണെന്നാണ് സൂചന. കെ സുരേന്ദ്രനെ കോടതി പതിനാല ദിവസത്തേക്ക് റിമാന്റ് ചെയ്തതിനാല്‍ പകരം ആരെത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ശബരിമല മണ്ഡല മകര വിളക്ക് കഴിയും വരെ സന്നിധാനത്ത് തമ്പടിച്ച് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാനായിരുന്നു ബിജെപി നീക്കം. സംസ്ഥാന നേതാക്കള്‍ ഊഴം വെച്ച് ശബരിമലയിലെത്തി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനാണ് തീരുമാനം.

എന്നാല്‍ പൊലീസ് കര്‍ശന സുരക്ഷയും നിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെ നേതാക്കള്‍ക്ക് ഇതുവരെ സന്നിധാനത്തെത്താനായിട്ടില്ല. പ്രതിഷേധത്തിന് എത്തുന്നവരാണെന്ന് സംശയമുളളവരെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭക്തരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവീടൂ എന്നാണ് പൊലീസ് നിലപാട്. സന്നിധാനത്ത് പൊലീസ് രാജാണ് എന്നതുള്‍പ്പെടെയുളള വിമര്‍ശനം ബിജെപി ഉന്നയിക്കുന്നതും ഇതുമൂലമാണ്.

ചിത്തിര ആട്ടവിശേഷ സമയത്തും തുലാമാസ പൂജക്കും നട തുറന്നപ്പോള്‍ സന്നിധാനത്ത് താമസിച്ച് പ്രതിഷേധങ്ങള്‍ ഏകോപിപ്പിക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും കഴിഞ്ഞിരുന്നു. ഇതിന് സമാനമായി മണ്ഡല മകരവിളക്ക് കാലത്തും പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്.

ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തി മൂന്ന് ദിവസം വരെ നേതാക്കള്‍ തങ്ങാനായിരുന്നു ബിജെപി നീക്കം എന്നാല്‍ പൊലീസ് സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ്.

ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സമയക്രമം നിശ്ചയിച്ച് സംസ്ഥാന നേതാക്കളും, ജില്ലാ ഭാരവാഹികളും, മണ്ഡലങ്ങളില്‍ നിന്നുളള പ്രതിനിധികളും സന്നിധാനത്തെത്തി സ്ത്രീപ്രവേശനം തടയാനായിരുന്നു നീക്കം. . പ്രായപരിധി എത്താത്ത വനിതാ നേതാക്കള്‍ പമ്പയിലും പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും നീക്കമുണ്ടായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News