കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ യൂസഫലി സ്വന്തം വിമാനത്തില്‍ പറന്നിറങ്ങും

VCCircle_MA_Yousuf_Ali-4_InPixioകണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എം‌എ യൂസഫലി തന്റെ സ്വന്തം ഗള്‍ഫ് സ്‌ട്രീം 550 വിമാനത്തില്‍ പറന്നിറങ്ങും. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തലേന്നാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എത്തുന്നത്. ഡിസംബര്‍ 9നാണ് ഉദ്ഘാടനം നടക്കുന്നതെങ്കിലും തലേന്ന് വിമാനത്താവളത്തില്‍ യൂസഫലി ഇറങ്ങും. 2 വർഷം മുൻപു വാങ്ങിയ ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. ‘ഗള്‍ഫ് സ്ട്രീം 550’ എന്ന വിമാനം 360 കോടി രൂപയ്ക്കാണ് യൂസഫലി വാങ്ങിയത്.

14 മുതല്‍ 19 യാത്രക്കാര്‍ക്കാണ് ഗള്‍ഫ് സ്ട്രീം 550 സഞ്ചരിക്കാനാകുക. 12,501 കിലോമീറ്റര്‍ വരെ പരമാവധി റേഞ്ചുള്ള വിമാന പരമാവധി വേഗത മണിക്കൂറില്‍ 488 നോട്ടാണ് (ഏകദേശം 900 കീമി). 12 മണിക്കൂര്‍ വരെ വിമാനത്തിന് നിര്‍ത്താതെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

രണ്ടുവര്‍ഷം മുന്‍പ് 150 കോടി രൂപയുടെ ലെഗസി 650 എന്ന വിമാനം യുസഫലി സ്വന്തമാക്കിയിരുന്നു. 13 യാത്രക്കാരെ വാഹിക്കാനാവുന്ന ലെഗസി 650യെ കൂടാതെയാണ് കഴിഞ്ഞ വര്‍ഷം യൂസഫലി ഗള്‍ഫ് സ്ട്രീം 550ഉം വാങ്ങിയത്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പെയ്‌സാണ് വിമാനത്തിന്റെ നിർമ്മാതാക്കള്‍.

Print Friendly, PDF & Email

Related News

Leave a Comment