Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

ഇന്നത്തെ നക്ഷത്ര ഫലം (നവംബര്‍ 19, 2018)

November 19, 2018

20130409-140051-t-shirt-widget-bannerഅശ്വതി : ഉത്സാഹവും ഉന്മേഷവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. അവഗണിക്കപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കപ്പെടും. സന്ധിസംഭാഷണം വിജയിക്കും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും.

ഭരണി : ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. പദ്ധതിസമര്‍പ്പണം വിജയിക്കും.  വിദേ ശയാത്രാനുമതി ലഭിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

കാര്‍ത്തിക : പ്രവര്‍ത്തനക്ഷമതയുണ്ടാകും. ശുഭാപ്തിവിശ്വാസം വര്‍ദ്ധിക്കും. സഹപ്ര വര്‍ത്തകരുടെ സഹകരണം ഉണ്ടാകും. ബൃഹത്പദ്ധതികള്‍ക്ക് രൂപകല്പന ചെയ്യും.

രോഹിണി : മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തികരംഗം മെച്ചപ്പെടും. ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും.

മകയിരം : അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കും. ദേഹാസ്വാസ്ഥ്യങ്ങളാല്‍ അവധി യെടുക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടമുണ്ടാകും. അശ്രദ്ധക്കൊണ്ടു അപകടമുണ്ടാകും.

തിരുവാതിര : പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. അഭിപ്രായവ്യത്യാസം പരിഹരിക്കും. കടം കൊടുത്ത സംഖ്യതിരിച്ചു ലഭിക്കും. സന്താനസംരക്ഷണം ഉണ്ടാകും.

പുണര്‍തം : അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ ഉദ്യോഗം രാജിക്കത്തിനു നല്‍കും. ദുഃഖസ്മരണകള്‍ ഉപേക്ഷിക്കണം. വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടും.

പൂയ്യം : ജാമ്യം നില്‍ക്കരുത്. ആധിയും അസുഖങ്ങളും വര്‍ദ്ധിക്കും. ഔദ്യോഗികമായ ചര്‍ച്ചകള്‍ പരാജയപ്പെടും. ക്രയവിക്രയങ്ങളില്‍ നഷ്ടമുണ്ടാകും.

ആയില്യം : ഉപദേശങ്ങള്‍ സ്വീകരിച്ച് പുതിയ കര്‍മ്മപദ്ധതികള്‍ തുടങ്ങിവെക്കും. സുഖ ഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. ഔദ്യോഗികയാത്ര മാറ്റിവെക്കും.

മകം : ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ തുടങ്ങിവെക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. അര്‍ഹമായ പൂര്‍വ്വി കസ്വത്ത് ലഭിക്കും.

പൂരം : സ്തുത്യാര്‍ഹമായ സേവനം കാഴ്ചവെക്കുവാന്‍ സാധിക്കും. ഉന്നതാധികാര സിദ്ധിയുണ്ടാകും. കുടുംബത്തില്‍ ആഹ്ലാദകരമായ അന്തരീക്ഷമുണ്ടാകും.

ഉത്രം : തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കുവാനുള്ള സാഹചര്യമുണ്ടാകും. ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും.

അത്തം : വാക്കുകളില്‍ സത്യസന്ധതയും പ്രവൃത്തികളില്‍ നിഷ്കര്‍ഷയും സമീപനത്തില്‍ വിനയവും ഉണ്ടാകും. ആത്മവിശ്വാസത്തോടുകൂടി പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. മത്സരരംഗങ്ങളില്‍ വിജയിക്കും.

ചിത്ര : അശ്രാന്തപരിശ്രമത്താല്‍ കാര്യവിജയമുണ്ടാകും. വഞ്ചനയില്‍ അകപ്പെടരുത്. ശുഭാപ്തിവിശ്വാസം കുറയും. വാക്തര്‍ക്കങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.

ചോതി : അഭിപ്രായവ്യത്യാസം വര്‍ദ്ധിക്കും. അമിതാവേശം ഉപേക്ഷിക്കണം. പണം കടം കൊടുക്കരുത്. ഉന്നതരോട് വാക്തര്‍ക്കത്തിനു പോകരുത്. അദ്ധ്വാനഭാരം വര്‍ദ്ധിക്കും.

വിശാഖം : ദമ്പതികളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും. ആസൂത്രിപദ്ധതികള്‍ വിജ യിക്കും. വിരോധികള്‍ വര്‍ദ്ധിക്കും. സ്വയംപര്യാപ്തത ആര്‍ജ്ജിക്കുവാന്‍ സന്നദ്ധ നാകും.

അനിഴം : ജന്മനാട്ടിലേക്ക് വരുവാന്‍ അവധിലഭിക്കും. അസുഖത്തിന് ആയുര്‍വ്വേദ ചികിത്സ തുടങ്ങും. സാന്ത്വനസമീപനത്താല്‍ സര്‍വ്വകാര്യവിജയമുണ്ടാകും. കഫരോഗം വര്‍ദ്ധിക്കും.

തൃക്കേട്ട : വ്യവസ്ഥകള്‍ പാലിക്കുവാന്‍ സാധിക്കും. ആസൂത്രിതപദ്ധതികള്‍ വിജയിക്കും. വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ നയിക്കുവാനവസരമുണ്ടാകും. അഭിമാനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെക്കുവാന്‍ സാധിക്കും.

മൂലം : സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. അവസരങ്ങള്‍ പരമാ വധി പ്രയോജനപ്പെടുത്തും. ആഗ്രഹങ്ങള്‍ സാധിക്കും. സ്വയംഭരണാധികാരം വന്നുചേ രും.

പൂരാടം : കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റും. ഭൂമിക്രയവിക്രയങ്ങളില്‍ പ ണം മുടക്കും. മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകുവാന്‍ രേഖകള്‍ ശരിയാകും. കലാകായികസാഹിത്യങ്ങള്‍ക്ക് പരിശീലനം തുടങ്ങിവെക്കും.

ഉത്രാടം : സമാനചിന്താഗതിയിലുള്ളവരുമായി സംസര്‍ഗ്ഗത്തിലേര്‍പ്പെടും. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും ഉ ണ്ടാകും.

തിരുവോണം : അര്‍ദ്ധശൂന്യമായ വാക്കുകള്‍ അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. വഞ്ചനയില്‍ അകപ്പെടരുത്. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ സാധിക്കും.

അവിട്ടം : ധര്‍മ്മപ്രവൃത്തികള്‍ക്ക് പണം ചെലവാക്കും. വിദേശയാത്രനുമതി ലഭിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ദേവാലയദര്‍ശനത്താല്‍ സ്വസ്ഥതയുണ്ടാകും.

ചതയം : അനുബന്ധഭൂമി വാങ്ങുവാന്‍ അവസരമുണ്ടാകും. പ്രയോഗികചിന്തകള്‍ പ്രവര്‍ ത്തന ക്ഷമതക്ക് വഴിയൊരുക്കും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും. അര്‍ഹമായ സ്ഥാന ക്കയറ്റം ഉണ്ടാകും. വാക്കുകള്‍ ഫലപ്രദമായിത്തീരും.

പൂരോരുട്ടാതി : എതിര്‍പ്പുകള്‍ വര്‍ദ്ധിക്കും. ആത്മധൈര്യം കുറയും. വ്യവസ്ഥകള്‍ പാ ലിക്കുവാന്‍ കഠിനപ്രയത്നം വേണം. ആശയവിനിമയങ്ങളില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം.

ഉത്രട്ടാതി : സത്സംഗമത്തില്‍ പങ്കുചേരും. സംതൃപ്തിയോടുകൂടി പരീക്ഷ എഴുതുവാന്‍ സാധിക്കും. സാമ്പത്തികവിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും.

രേവതി : സന്താനസൗഖ്യമുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. പുതിയ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും.

ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top