Flash News

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

November 18, 2018 , ഷോളി കുമ്പിളുവേലി

Francis Georgeന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ എം.പിയുമായ ഫ്രാന്‍സിസ് ജോര്‍ജിന് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍, നവംബര്‍ 24ാം തീയതി ശനിയാഴ്ച 3:00 മണിക്ക് ക്വീന്‍സിലുള്ള കേരളാ കള്‍ച്ചറല്‍ സെന്ററില്‍ (കേരള കള്‍ച്ചറല്‍ സെന്റര്‍, 22216 Bradock Ave, Queens Village-NY)വെച്ച് സ്വീകരണം നല്‍കുന്നു. ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ കൂടാതെ വിവിധ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ് രണ്ടു തവണ ഇടുക്കി മണ്ഡലത്തെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നും കര്‍ഷകര്‍ക്കുവേണ്ടി ശക്തമായ നിലപാടുകള്‍ എടുക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്, അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയാണ്.സ്വീകരണ യോഗത്തിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സഖറിയാ കരുവേലി 516 300 3285, ജോണ്‍ സി വര്‍ഗീസ് 914 643 3700, ഷോളി കുമ്പിളുവേലി 914 330 6340, ഫിലിപ്പ് മഠത്തില്‍ 917 459 7819, കുഞ്ഞ് മാലിയില്‍ 516 503 8082, അജിത്ത് കൊച്ചുകൊടിയില്‍ 516 225 2814, ബേബിക്കുട്ടി തോമസ് 516 974 1735.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top