Flash News

ഫ്രാന്‍സിസ് ജോര്‍ജ്ജിന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പൗര സ്വീകരണം

November 19, 2018 , ബിന്ദു ടിജി

Francis Georgeകേരള കോണ്‍ഗ്രസ്സിന്റെ സ്ഥാപകന്‍ കെ എം ജോര്‍ജ്ജിന്റെ പുത്രന്‍ മുന്‍ ഇടുക്കി എം പി അഡ്വ .ഫ്രാന്‍സിസ് ജോര്‍ജ്ജ് അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഈ വരുന്ന ബുധനാഴ്ച്ച സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയായില്‍ എത്തുന്നതായിരിക്കും . ഫോമാ , ബേ മലയാളി , മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ( മങ്ക ) ക്‌നാനായ അസോസിയേഷന്‍ എന്നീ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നവംബര്‍ 21 ബുധനാഴ്ച്ച വൈകീട്ട് ഏഴര മണിക്ക് സാന്‍ ഹോസെ ക്‌നാനായ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് അദ്ദേഹത്തിന് പൗര സ്വീകരണം നല്‍കും .

ഐ ടി ആസ്ഥാനമായ സിലിക്കണ്‍ വാലി പര്യടന വേളയില്‍ അദ്ദേഹം ഫേസ്ബു ക്ക് , ടെസ്‌ല, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും സന്ദര്‍ശിക്കും. അതിനു ശേഷം താങ്ക്‌സ് ഗിവിങ് ഡിന്നറുകളിലും പങ്കെടുത്ത് വെള്ളിയാഴ്ച്ച ന്യൂയോര്‍ക്ക് പരിപാടികള്‍ക്ക് യാത്ര തിരിക്കും

ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, മങ്ക പ്രഡിഡന്റ് സജന്‍ മൂലപ്ലാക്കല്‍, ബേ മലയാളി പ്രസിഡന്റ് ലെബോണ്‍ മാത്യു , പ്രവാസി കേരള കോണ്‍ഗ്രസ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ചെയര്‍മാന്‍ ഷെറി ജോസഫ് , കേരള വോളി ബോള്‍ ക്ലബ് ചെയര്‍മാന്‍ ആന്റണി ഇല്ലിക്കാടന്‍ എന്നിവരാണ് ബേ ഏരിയാ സ്വീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top