Flash News

ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യനെ ആള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ അനുമോദിച്ചു

November 20, 2018

All India Catholic Union Delhi_receptionകൊച്ചി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായ ഷെവലിയാര്‍് അഡ്വ.വി.സി.സെബാസ്റ്റ്യനെ ആള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ദേശീയ കമ്മിറ്റി അനുമോദിച്ചു. ഡല്‍ഹി കത്തീദ്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കാത്തലിക് യൂണിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി എ.ചിന്നപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.എബ്രാഹം പാറ്റിയാനി, എ.സി.മൈക്കിള്‍, ഡല്‍ഹി അതിരൂപത ഫെഡറേഷന്‍ ഓഫ് കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് എം.എസ്.സ്റ്റാനിസ്ലോസ്, സെക്രട്ടറി മാരിയോ നൊറോണ എന്നിവരുള്‍പ്പെടെ വിവിധ കത്തോലിക്കാ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.

ഇന്ത്യയിലെ ക്രൈസ്തവസമൂഹം കൂടുതല്‍ ഐക്യത്തോടെ നീങ്ങേണ്ട സമയമാണിതെന്നും സഭയിലെ അല്മായ സമൂഹത്തിന്റെ ശാക്തീകരണത്തില്‍ കാത്തലിക് യൂണിയന്‍ നടത്തുന്ന സേവനങ്ങള്‍ അഭിനന്ദനീയമാണെന്നും വി.സി.സെബാസ്റ്റന്‍ മറുപടി സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഷൈജു ചാക്കോ, ഓഫീസ് സെക്രട്ടറി
കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top