ഭാരം കൂടുന്തോറും വൃക്കരോഗവും കൂടുന്നു; ശരീരഭാരം സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

healthyfoodsഅമിതവണ്ണവും പൊണ്ണത്തടിയും വൃക്കയുടെ ജോലിഭാരം കൂട്ടുന്നു. പ്രമേഹം, കൊളസ്‌ട്രോൾ ഇവയ്ക്ക് കാരണമാകുന്നു. പ്രമേഹമുള്ള രോഗികൾ ആവശ്യാനുസരണം മാത്രം അന്നജം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഫാസ്റ്റ് ഫുഡുകളുടെയും കൊഴുപ്പ് ധാരാളമടങ്ങിയ വറുത്ത ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ ഇവയുടെയും ഉപയോഗം കുറയ്ക്കുക. ശരീര ഭാരത്തിന്റെയും ഉയരത്തിന്റെയും അനുപാതമായ ബോഡി മാസ് ഇൻഡക്സ് അഥവാ ബി.എം. ഐ 18.5നും 24.9നും ഇടയിൽ നിലനിറുത്തുക.

ഊർജ്ജം

എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് അന്നജം, കൊഴുപ്പ് ഇവയിൽ നിന്നാണ്. ഒരു വൃക്കരോഗിയെ സംബന്ധിച്ചിടത്തോളം സാധാരണ വ്യക്തിയേക്കാൾ ഉയർന്ന ഊർജ്ജം ആവശ്യമാണ്. ആവശ്യത്തിന് അന്നജം ശരീരത്തിലെത്തില്ലെങ്കിൽ കഴിക്കുന്ന മാംസ്യം ഊർജ്ജ ഉത്പാദനത്തിന് വിനിയോഗിക്കുകയും മാംസ്യത്തിന്റെ അഭാവത്തിൽ ഭാരക്കുറവ്, പേശീബലം കുറയുക, പ്രതിരോധശേഷി കുറയുക എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അന്നജത്തിന്റെ മുഖ്യസ്രോതസായ ധാന്യങ്ങൾ, ശരിയായ അളവിൽ ഉപയോഗിക്കുക വഴി ഇത് തടയാനാകും. കൊഴുപ്പ്, അന്നജത്തെക്കാളും മാംസ്യത്തിനേക്കാളും ഇരട്ടി ഊർജ്ജം പ്രദാനം ചെയ്യുന്നു. ദിവസേന 2 3 ടീസ്പൂൺ എണ്ണ ഉപയോഗിക്കാവുന്നതാണ്. കൊഴുപ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക, ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് ഇത് സഹായിക്കും.

മാംസ്യം

സാധാരണ ഗതിയിൽ, ആരോഗ്യവാനായ ഒരു വ്യക്തിക്ക് 0.8 മുതൽ 1 ഗ്രാം വരെ മാംസ്യം ഓരോ കിലോഗ്രാം ശരീരഭാരത്തിനും അത്യാവശ്യമാണ്. എന്നാൽ വൃക്കരോഗിക്ക് 0.6 മുതൽ 0.8 ഗ്രാം വരെ മാംസ്യം മതിയാകും. ഉപയോഗിക്കുന്ന അധിക പ്രോട്ടീനുകൾ രക്തത്തിലെ മാലിന്യത്തിന്റെ അളവ് കൂട്ടുകയും വൃക്കകൾക്ക് ജോലിഭാരം നൽകുകയും ചെയ്യും എന്നതിനാലാണ് ഈ നിയന്ത്രണം. ശരീര കോശങ്ങളുടെ നിർമ്മിതിക്കും വളർച്ചയ്ക്കും മുറിവുകൾ ഉണങ്ങുന്നതിനും അവശ്യ പോഷകമായതിനാൽ ഭക്ഷണത്തിൽ നിന്നും മാംസ്യത്തെ പൂർണമായും ഒഴിവാക്കാൻ പാടുള്ളതല്ല. മാംസ്യം തിരഞ്ഞെടുക്കുമ്പോൾ 50 ശതമാനവും ശരീരത്തിൽ എളുപ്പം ആഗീരണം ചെയ്യപ്പെടുന്ന ഉയർന്ന ബയോളജിക്കൽ വാല്യു ഉള്ള സസ്യേതര പ്രോട്ടീനുകളായ മത്സ്യം, മുട്ട മാംസ്യ നഷ്ടം കുറയ്ക്കുന്നതിനും രക്തത്തിലെ ആൽബുമിന്റെ അളവ് നിലനിറുത്തുന്നതിനും ഇത് സഹായിക്കുന്നു. മാംസ്യത്തിന്റെ മറ്റ് സ്രോതസുകളായ പയർ പരിപ്പ് വർഗങ്ങൾ, പാൽ, ഇവ മിതമായ അളവിൽ ഉപയോഗിക്കുക വഴി ഫോസ്ഫറസിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് നിയന്ത്രിക്കാൻ സാധിക്കുന്നു. പൊട്ടാസ്യം പൊട്ടാസ്യത്തിന്റെ അളവ് ഓരോ രോഗിയിലും ഓരോ ഘട്ടത്തിലും വ്യത്യസ്തമായിരിക്കും. രക്തത്തിലെ പൊട്ടാസ്യത്തിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് പൊട്ടാസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങൾ പൂർണമായോ ഭാഗികമായോ ഒഴിവാക്കുക. പയർ, പച്ചക്കറി വർഗങ്ങളിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കാൻ അവ പാകം ചെയ്യുമ്പോൾ തിളപ്പിച്ചാറ്റിയ ശേഷം ഉപയോഗിക്കുക. ഇപ്രകാരം ഉപയോഗിക്കുമ്പോൾ ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകളായ ബി, സി ഇവ നഷ്ടമാകുന്നു. ഇവയുടെ കുറവ് നികത്താൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റാമിൻ ഗുളികകൾ ഒഴിവാക്കാവുന്നതാണ്. പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ ഹൃദയപേശികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരം പൊട്ടാസ്യം കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഒരു വൃക്ക രോഗിക്ക് 2 ഗ്രാം വരെ പൊട്ടാസ്യം അഭികാമ്യമാണ്. ആപ്പിൾ, പേരയ്ക്ക, പപ്പായ, ചാമ്പയ്ക്ക, പൈനാപ്പിൾ, സബർജല്ലി ഇവയിലേതെങ്കിലും ഒരു പഴത്തിന്റെ 100 ഗ്രാം ദിവസേന ഉപയോഗിക്കാവുന്നതാണ്.

Print Friendly, PDF & Email

Related News

Leave a Comment