Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിലിറങ്ങി ജലന്ധറിലെത്തിയത് പൂര്‍‌വ്വാധികം ശക്തിയോടെ; മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് രണ്ട് കന്യാസ്ത്രീകള്‍ കൂടി സഭാവസ്ത്രം ഉപേക്ഷിച്ചു

November 23, 2018

Frankoകന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം ലഭിച്ച് ജലന്ധറിലേക്ക് തിരിച്ചു പോയതിനുശേഷം രണ്ട് കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഉപേക്ഷിച്ചെന്ന് മിഷണറീസ് ഓഫ് ജീസസ്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിനായി രൂപീകരിച്ച സേവ് അവര്‍ സിസ്റ്റേഴ്‌സ് ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജലന്ധറില്‍ നിന്നും രണ്ടു കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഉപേക്ഷിച്ചതായി പറയുന്നത്.

മിഷണറീസ് ഓഫ് ജീസസിലെ ഫ്രാങ്കോ മുളയ്ക്കലിന്റെ ഇടപെടല്‍ മൂലമാണ് കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഉപേക്ഷിച്ചതെന്നാണ് ആരോപണം. ജലന്ധര്‍ രൂപതയുടെ കീഴിലുളള കുറവിലങ്ങാട് എംജെ മഠത്തില്‍ നിന്നാണ് രണ്ടുപേര്‍ സഭാവസ്ത്രം ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങിയത്. ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിനായി കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം നടത്തുന്ന സമയത്താണ് ഒരാള്‍ സഭവിട്ടതെന്നും രണ്ടാമത്തെ കന്യാസ്ത്രീ അടുത്തിടെയാണ് പോയതെന്നുമാണ് എസ്ഒഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെ സത്യങ്ങള്‍ അറിയാവുന്ന ഇവര്‍ ഭയന്നാണ് മഠം വിട്ടതെന്നാണ് എസ്ഒഎസ് പറയുന്നു.

ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയാണ് കഴിഞ്ഞ ദിവസം സഭാവസ്ത്രം അഴിച്ചുവച്ചത്. ബിഷപ്പ് ഫ്രാങ്കോയുടെ അനുകൂലി ആയിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം വീട്ടിലേക്ക് പോയ ഇവര്‍ പിറ്റേന്ന് സഹോദരിയുടെ കൈവശം സഭാവസ്ത്രം കൊടുത്തുവിടുകയായിരുന്നു. സഭ വിട്ടതായി കാണിച്ച് കത്തും നല്‍കിയിട്ടുണ്ടെന്നാണ് ജലന്ധറില്‍ നിന്നും പുറത്തുവരുന്ന വിവരം. 14 വര്‍ഷം മുന്‍പാണ് ഇവര്‍ സഭാവസ്ത്രം സ്വീകരിച്ചതെന്നും സൂചനയുണ്ട്.പാലാ സ്വദേശിനിയാണ് മൂന്നു മാസം മുന്‍പ് മഠത്തിലെ ജീവിതം ഉപേക്ഷിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സഭാവസ്ത്രം സ്വീകരിച്ച ഇവര്‍ മാതാപിതാക്കളെ സന്ദര്‍ശിക്കാനാണെന്നും പറഞ്ഞു വീട്ടിലേക്ക് പോയതാണ്. പിന്നീട് മടങ്ങിവന്നില്ല. ഇവര്‍ താമസിച്ചിരുന്ന മുറി നാളുകളോളം പൂട്ടിയിട്ടിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെ പലസംഭവങ്ങളും നേരിട്ട് അറിയാവുന്ന ഇവര്‍ ഭയന്ന് മഠം വിട്ടതാണെന്ന് പറയപ്പെടുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അനുഭാവിയായിരുന്ന കന്യാസ്ത്രീകള്‍ സഭ വിട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇവര്‍ പോയതിനെ കുറിച്ച് സഭാ തലത്തില്‍ ഇതുവരെയും യാതൊരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും എസ്ഒഎസ് പോസ്റ്റില്‍ പറയുന്നു.

ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നുളള ദുരനുഭവങ്ങളെ തുടര്‍ന്ന് മിഷണറീസ് ഓഫ് ജീസസില്‍ നിന്നും 18 കന്യാസ്ത്രീകള്‍ പോയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇവരില്‍ പലരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുകയും ചെയ്തിരുന്നു.

ബിഷപ്പ് ഫ്രാങ്കോ ജലന്ധറിലെത്തിയതിന് പിന്നാലെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യസാക്ഷിയായിരുന്നു ഫാദര്‍ വിന്‍സെന്റ് കാട്ടുതറ ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top