ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ (നൈമ)യുടെ ഉദ്ഘാടനം നവംബര്‍ 24 ശനിയാഴ്ച

NYMA Flyerന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി നിലവില്‍ വന്ന ‘ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്റെ (എന്‍.വൈ.എം.എ) ഉദ്ഘാടനം നവംബര്‍ 24 ശനിയാഴ്ച വൈകീട്ട് 5:00 മണിക്ക് ടൈസന്‍ സെന്ററില്‍ (26N Tyson Ave., Floral Park, NY) വെച്ച് നടത്തപ്പെടുന്നു. മുഖ്യാതിഥികളായി പ്രശസ്ത സിനിമാ നടി ഗീതയും, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസും പങ്കെടുക്കും. കൂടാതെ ഫൊക്കാന, ഫോമ, പ്രസ്സ് ക്ലബ് എന്നീ സംഘടനയിലെ നേതാക്കളും പങ്കെടുക്കും.

കല, സ്‌പോര്‍ട്‌സ്, ചാരിറ്റി എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് യുവജനങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച സംഘടനയാണ് എന്‍.വൈ.എം.എ. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഗാനമേളയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

ഏവരെയും നൈമയുടെ ഉദ്ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് കുരിയന്‍ (പ്രസിഡന്റ്) 631 352 7536, മാത്യു ജോഷ്വ (സെക്രട്ടറി) 516 761 2406,  ലാജി തോമസ് (കള്‍ച്ചറല്‍ പ്രോഗ്രാം) 516-849-0368.

Print Friendly, PDF & Email

Related News

Leave a Comment