ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ അതൃപ്തി പൂണ്ട് സംഘ്പരിവാറും ബിജെപിയും ആര്‍‌എസ്‌എസും തമ്മില്‍ത്തല്ലുന്നു; അവസരം മുതലെടുത്ത് ശ്രീധരന്‍ പിള്ളയെ ഒതുക്കാന്‍ മുരളീധരപക്ഷം

bjp-5തങ്ങള്‍ പ്രതീക്ഷിച്ചപോലെ ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ വന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സംഘ്പരിവാറും ബിജെപിയും ആര്‍‌എസ്‌എസും തമ്മില്‍ത്തല്ലുന്നു. പരസ്പരം കുറ്റപ്പെടുത്തലുകള്‍ മുറുകുമ്പോള്‍ അവസരം മുതലെടുത്ത് ശ്രീധരന്‍ പിള്ളയെ ഒതുക്കാന്‍ മുരളീധരപക്ഷവും ശ്രമിക്കുന്നതായി സൂചന. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്തതില്‍ ബിജെപി സംസ്ഥാന ഘടകത്തിനോട് അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര നേതൃത്വവും രംഗത്തെത്തി. പ്രതിഷേധം തണുത്തതില്‍ ആര്‍എസ്എസും നിരാശയിലെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘപരിവാര്‍ പോഷക സംഘടനകളുടെ അടിയന്തര പരിവാര്‍ ബൈഠക്കില്‍ ഇത് സംബന്ധിച്ച് ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്ക് എതിരെയും വിമര്‍ശനങ്ങളുയര്‍ന്നു.

ശ്രീധരൻപിള്ളയുടെ വിടുവായത്തവും സർക്കുലർ ചോർച്ച വിവാദവും പ്രതിഷേധം തണുക്കാൻ കാരണമായെന്ന‌് ആർഎസ‌്എസ‌് കുറ്റപ്പെടുത്തുന്നു. മെയ്യനങ്ങാതെയുള്ള ആർഎസ‌്എസ‌് പ്രവർത്തനരീതിയാണ‌് പിന്നോട്ടടിക്കു കാരണമെന്ന‌് ബിജെപി നേതാക്കൾ തിരിച്ചടിക്കുന്നു. സമരം ചുടുപിടിച്ച ഘട്ടത്തിൽപോലും ബിജെപി നേതൃത്വത്തിൽ തമ്മിലടിയായിരുന്നെന്ന‌് ആർഎസ‌്എസ‌് വിഭാഗം റിപ്പോർട്ട‌് നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ അറസ്റ്റും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പൊലീസ് തടഞ്ഞതും സംസ്ഥാന സെക്രട്ടറി പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ ആയുധമാക്കാന്‍ മുരളീധര പക്ഷം ഒരുങ്ങുകയെന്നാണ് സൂചന. കെ.സുരേന്ദ്രനെതിരെ ഒന്നിനു പുറകെ ഒന്നായി കേസുകള്‍ സര്‍ക്കാര്‍ കൊണ്ടു വരുന്നതിനു പിന്നിലും നേതൃത്വത്തിന്റെ അയഞ്ഞ നിലപാടു കാരണമെന്നാണു മുരളീധര പക്ഷത്തിന്റെ ആരോപണം.

പാര്‍ട്ടിക്കും ആര്‍എസ്എസിനും താല്‍പര്യമില്ലാതിരുന്നിട്ടും തുലാമാസ പൂജയിലും ചിത്തിര ആട്ട വിളക്ക് മഹോല്‍സവത്തിലും പ്രതിരോധത്തിന്റെ മുന്‍നിരയിലേക്ക് കെ. സുരേന്ദ്രന്‍ സ്വയം എത്തുകയായിരുന്നു. ശബരിമലയിലെത്തിയ കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ചു തന്നെ പൊലീസ് അറസ്റ്റു ചെയ്യുകയും നിരവധി കേസുകളില്‍പ്പെടുത്തി ജയിലില്‍നിന്നു പുറത്തിറങ്ങാനാകാത്തവിധം പൂട്ടുകയും ചെയ്തു.

എന്നാല്‍ പാര്‍ട്ടിയുടെ തീപ്പൊരി നേതാവ് അകത്തായിട്ടും പ്രസിഡന്റ് ഉള്‍പ്പെടെ ആരും തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമല്ല, ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പോലും നേതൃത്വത്തിനായില്ലെന്നാണു മുരളീധരപക്ഷത്തെ പരാതി.

ശ്രീധരൻപിള്ളയുടെ വിടുവായത്തവും സർക്കുലർ ചോർച്ച വിവാദവും പ്രതിഷേധം തണുക്കാൻ കാരണമായെന്ന‌് ആർഎസ‌്എസ‌് കുറ്റപ്പെടുത്തുന്നു. മെയ്യനങ്ങാതെയുള്ള ആർഎസ‌്എസ‌് പ്രവർത്തനരീതിയാണ‌് പിന്നോട്ടടിക്കു കാരണമെന്ന‌് ബിജെപി നേതാക്കൾ തിരിച്ചടിക്കുന്നു. സമരം ചുടുപിടിച്ച ഘട്ടത്തിൽപോലും ബിജെപി നേതൃത്വത്തിൽ തമ്മിലടിയായിരുന്നെന്ന‌് ആർഎസ‌്എസ‌് വിഭാഗം റിപ്പോർട്ട‌് നൽകി.

ചിത്തിര ആട്ടവിശേഷത്തിന‌് കാര്യങ്ങൾ ആർഎസ‌്എസിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു. വത്സൻ തില്ലങ്കേരിയെ ആർഎസ‌്എസ‌് നേരിട്ട‌് രംഗത്തിറക്കി. മണ്ഡലകാല തീർഥാടനം ഒരാഴ‌്ച പിന്നിട്ടിട്ടും തില്ലങ്കേരി മാളത്തിൽ ഒളിച്ചിരിക്കുകയാണെന്ന‌് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തുന്നു.

കേന്ദ്രമന്ത്രിമാരായ അൽഫോൺസ‌് കണ്ണന്താനം, പൊൻ രാധാകൃഷ‌്ണൻ എന്നിവരെ ശബരിമലയിൽ കൊണ്ടുവന്നെങ്കിലും അവർക്കൊപ്പം കാര്യമായി പ്രവർത്തകരില്ലാതിരുന്നത‌് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന‌ാണ‌് വിലയിരുത്തൽ.

ആർഎസ‌്എസ‌ിന്റെ സംസ്ഥാനത്തെ മുതിർന്ന പ്രചാരകനായ എസ‌് സേതുമാധവനാണ‌് പരിവാർ ബൈഠക‌് വിളിച്ചത‌്. പിഎസ‌് ശ്രീധരൻപിള്ള ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

Print Friendly, PDF & Email

Related News

Leave a Comment