Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

വാടകക്കൊരച്ഛന്‍…! അവസാനം അമ്മയ്ക്ക് വാടക അച്ഛനോട് പ്രണയം; ജപ്പാനില്‍ നിന്നൊരു കൗതുക വാര്‍ത്ത

November 24, 2018

Young family under cherry blossoms treeവാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതുപോലെ അച്ഛനേയും അമ്മയേയും വാടകക്ക് കിട്ടുമോ? അങ്ങനെയൊരു സമ്പ്രദായം ജപ്പാനിലുണ്ടെന്നാണ് കേള്‍ക്കുന്നത്. അച്ഛനില്ലാതെ വളര്‍ന്ന ഒരു കുട്ടിയുടെ മാനസികനില തകരാറിലായപ്പോള്‍ അമ്മ കണ്ട ഏക വഴിയാണ് വാടകക്ക് ഒരച്ഛനെ കണ്ടുപിടിക്കുക എന്നത്. അസാകോ എന്ന യുവതിയും അവരുടെ മകള്‍ മെഗുമിയുമാണ് ഈ സംഭവത്തിലെ വ്യക്തികള്‍. മെഗുമി ചെറിയ കുട്ടിയായിരുന്നപ്പോള്‍ തന്നെ അസാകോയെ ഭര്‍ത്താവ് ഉപേക്ഷിച്ചു.നാളുകള്‍ പിന്നിട്ടപ്പോള്‍ തന്റെ അച്ഛന്‍ എവിടെയാണെന്ന് മെഗുമി അസാകോയോട് ചോദിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാതെ ആ അമ്മ ഉഴറി.

അച്ഛന്റെ സാമീപ്യം ഇല്ലാതെ വൈകാതെ മെഗുമി വിഷാദാവസ്ഥയിലേക്ക് വീണു. അസാകോയോട് മിണ്ടാതിരിക്കുക, സ്‌കൂളില്‍ പോകാതിരിക്കുക, അച്ഛനെ കാണാത്തതിന് അസാകോയെ കുറ്റപ്പെടുത്തുക, സ്‌കൂളില്‍ പ്രശ്‌നമുണ്ടാക്കുക തുടങ്ങിയ മാറ്റങ്ങളായിരുന്നു മെഗുമിയില്‍ പ്രകടമായത്. കുട്ടിയുടെ സ്വഭാവത്തില്‍ മനംനൊന്ത അസാകോ ഉടന്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. മകള്‍ എന്താണോ ആഗ്രഹിക്കുന്നത് അത് നല്‍കണമെന്ന് അസാകോ അതിയായി ആഗ്രഹിച്ചു.

ഏറെ നാളത്തെ ആലോചനകള്‍ക്കു ശേഷമാണ് വാടകയ്ക്ക് ആളുകളെ വിട്ടുകൊടുക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ച് അസാകോ അറിയുന്നത്. മകളുടെ അച്ഛനായി അഭിനയിക്കുവാന്‍ കഴിയുന്ന ഒരാളെ വാടകയ്ക്ക് എടുത്താലോ എന്ന ചിന്ത അസാകോയുടെ മനസില്‍ തെളിഞ്ഞു. വളരെയുറച്ച തീരുമാനം സ്വീകരിച്ച അസാകോ, അതുമായി മുമ്പോട്ടു പോകുവാനും തയാറായി. ഇത്തരത്തില്‍ ആളുകളെ വാടകയ്ക്കു നല്‍കുന്ന സ്ഥാപനത്തിലെത്തിയ അസാകോ തന്റെ മകളുടെ അച്ഛനായി അഭിനിയിക്കുവാന്‍ അഞ്ചു പേരില്‍ നിന്നും തകാഷി എന്നയാളെ തെരഞ്ഞെടുത്തു.

ആളുകളെ വാടകയ്ക്കു നല്‍കുന്ന ഒരു സ്ഥാപനത്തിന്റെ മേധാവി കൂടിയായിരുന്നു അദ്ദേഹം. ഇതിനു മുമ്പ് ബോയ് ഫ്രണ്ട്, ബിസിനസ് മാന്‍, സുഹൃത്ത്, അച്ഛന്‍, വരന്‍ തുടങ്ങിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളയാളാണ് തകാഷി. ഇത്രയും കാലം എന്തുകൊണ്ടാണ് താന്‍ വരാതിരുന്നത് എന്ന് മകളെ ബോധ്യപ്പെടുത്തി മാപ്പ് പറയുക, മകള്‍ പറയുന്നതെല്ലാം ക്ഷമയോടെ കേള്‍ക്കുക എന്നീ രണ്ട് നിര്‍ദ്ദേശങ്ങളാണ് താന്‍ തകാഷിയോട് പറഞ്ഞതെന്ന് അസാകോ പറഞ്ഞു.

മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത അച്ഛന്‍ കഴിഞ്ഞ ദിവസം മോളെ കാണണമെന്ന് എന്നോട് ആവശ്യപ്പെട്ടുവെന്ന് അസാകോ മെഗുമിയെ അറിയിച്ചു. ആദ്യം അമ്പരന്ന മെഗുമി തന്നെ കാണാന്‍ വരുന്ന അച്ഛനെ കാണുവാന്‍ തയാറായി. കുട്ടിയുടെ അച്ഛന്റെ പേരായ യാമാഡ എന്ന പേര് സ്വീകരിച്ച തകാഷി പിന്നെ മെഗുമിയുടെ അച്ഛനായി മാറുകയായിരുന്നു.

ഇത്രയും കാലം എന്നെ കാണുവാന്‍ എന്താണ് വരാതിരുന്നതെന്ന് മെഗുമിയുടെ ചോദ്യത്തിനു മുമ്പില്‍ താന്‍ പതറിപ്പോയെന്ന് തകാഷി പറഞ്ഞു. പിന്നീട് മെഗുമിയെയും അസാകോയെയും കാണുവാന്‍ തകാഷി മാസത്തില്‍ രണ്ട് പ്രാവശ്യം എത്തും. തകാഷി മെഗുമിയും അസാകോയുമായി പാര്‍ക്കിലും സിനിമയ്ക്കും പോകുകയും ഇരുവരുടെയും പിറന്നാള്‍ ആഘോഷിക്കുവാന്‍ എത്തുകയും ചെയ്തു.

ഇതോടെ മെഗുമിയുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങി. വളരെ സന്തോഷവതിയായി മെഗുമി കാണപ്പെട്ടു. സ്‌കൂളില്‍ പോകുവാന്‍ മടി കാണിച്ചിരുന്ന കുട്ടി വളരെ ആവേശത്തോടെയാണ് ഓരോ ദിനവും സ്‌കൂളില്‍ ചിലഴിച്ചത്. അച്ഛനായി അഭിനയിക്കുന്നതിന് ഓരോ മാസവും 90 ഡോളറാണ് അസാകോ തകാഷിക്കു നല്‍കിയിരുന്നത്. സാമ്പത്തികമായി അസാകോ അല്‍പ്പം ബുദ്ധിമുട്ടിലായിരുന്നുവെങ്കിലും മകളുടെ സന്തോഷത്തെ ഓര്‍ത്ത് ചെലവുകള്‍ എല്ലാം വെട്ടിക്കുറിച്ച് പണം കണ്ടെത്തുകയായിരുന്നു.

എന്നാല്‍ മറ്റ് പ്രശ്‌നങ്ങള്‍ക്ക് ഇത് തുടക്കമിടുകയായിരുന്നു. വര്‍ഷങ്ങളായുള്ള പരിചയവും മകള്‍ക്കും തകാഷിക്കുമൊപ്പം വളരെ സന്തോഷം നിറഞ്ഞ നിമിഷം ചെലവഴിച്ച അസാകോയുടെ മനസില്‍ തകാഷിയോട് പ്രണയം തോന്നി. ഇതിനെ കുറിച്ച് അസാകോ തകാഷിയോട് തുറന്നു പറഞ്ഞു. എന്നാല്‍ തകാഷിയുടെ മറുപടി ഇപ്രകാരമായിരുന്നു. ഞാന്‍ നിങ്ങളുടെ ജോലിക്കാരന്‍ മാത്രമാണ്. ഇത്തരത്തിലുള്ള തോന്നലുകള്‍ ശരിയല്ല. തകാഷി പറഞ്ഞത് സത്യമാണെന്നു മനസിലാക്കിയ അസാകോ അത് ഉള്‍ക്കൊള്ളുകയായിരുന്നു.

ഈ ബന്ധം നടക്കുകയാണെങ്കില്‍ മെഗുമി എന്നും സന്തോഷവതിയായിരിക്കുമെന്നതിനാലാണ് താന്‍ ഇത്തരത്തില്‍ ചിന്തിച്ചതെന്ന് അസാകോ പറഞ്ഞു. പണം നല്‍കി ഒരു പിതാവിനെ വാങ്ങിക്കുന്നത് വളരെ മോശമാണെന്ന് പലരും കരുതിയേക്കാം, എന്നാല്‍ എന്നെ സംബന്ധിച്ചടുത്തോളം എന്റെ മകളുടെ സന്തോഷമാണ് എനിക്ക് ഏറ്റവും വലുത് അസാകോ പറഞ്ഞു. എന്നെങ്കിലും ഒരു ദിവസം മെഗുമി സത്യമെല്ലാം അറിയുമ്പോള്‍ അവള്‍ തന്നെ വെറുക്കില്ലെന്നും മറിച്ച് എന്നും കൂടെ നിന്നതിന് നന്ദി പറയുമെന്ന് ചിന്തിക്കാനാണ് തനിക്ക് ഇഷ്ടമെന്നും തകാഷി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top